സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: May 24, 2025

Year : 2026

കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; നിരീക്ഷണം ശക്തമാകുമെന്ന് വീണ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസ് വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് മെയ് മാസത്തിൽ 273 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോട്ടയം ജില്ലയില്‍ 82, തിരുവനന്തപുരം 73, എറണാകുളം 49, പത്തനംതിട്ട 30, തൃശൂര്‍ 26 എന്നിങ്ങനെയാണ് ഈ മാസത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ള കേസുകൾ. കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം കോവിഡിന് സ്വയം പ്രതിരോധം പ്രധാനമാണ്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ […]
Read more

ഓക്സിജൻ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു; ടെക്നിഷ്യന് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഓക്സിജൻ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു. അനസ്തേഷ്യ വിഭാഗത്തിലെ ടെക്നീഷ്യൻ അഭിഷേകിന് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെയാണ് ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചത്. തലയോട്ടിക്ക് പൊട്ടലേറ്റ അഭിഷേക് അതിതീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്. ഇത് രണ്ടാം തവണയാണ് മെഡിക്കൽ കോളജിൽ ഫ്ലോമീറ്റർ പൊട്ടിത്തെറിക്കുന്നത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിലും ഓക്സിജൻ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് നഴ്സിങ് അസിസ്റ്റന്‍റ് ഷൈലക്ക് പരിക്കേറ്റിരുന്നു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ അപകടത്തിൽ ഷൈലയുടെ കണ്ണിന് ​ഗുരുതരമായി പരിക്കേറ്റിരുന്നു.
Read more

പുതിയ മഴ മുന്നറിയിപ്പ്; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, കാസര്‍കോടും കണ്ണൂരും റെഡ് അലേർട്ട് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയില്‍ മാറ്റം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും. ബാക്കിയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ (25-05-2025) കാസര്‍കോടിനും കണ്ണൂരിനും പുറമെ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച (26-5-2025) ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൊഴികെ ബാക്കി ജില്ലകളിലെല്ലാം റെഡ് അലേര്‍ട്ടാണ്. ഈ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും. അതേസമയം മണ്‍സൂണ്‍ ഇത്തവണ നേരത്തെ എത്തിയിരിക്കുകയാണ്. പതിനാറ് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് കാലവര്‍ഷം […]
Read more

വിതരണക്കാരുടെ സമരം അവസാനിച്ചു: റേഷന്‍ വിതരണം ഇന്നു മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: റേഷൻ കടകളിലേക്ക് സാധനങ്ങൾ വിതരണം നടത്തുന്ന കരാറുകാരുടെ സമരം അവസാനിച്ചു. രണ്ട് മാസത്തെ ബില്‍ കുടിശികയായ 40 കോടി രൂപ സപ്ലൈകോ കൈമാറിതോടെയാണ് ‘വാതില്‍പടി’ വിതരണ കരാറുകാര്‍ സമരം അവസാനിപ്പിച്ചത്. ഇന്നു മുതൽ റേഷന്‍ കടകളില്‍ വിതരണം പുനരാരംഭിക്കും. ബില്‍ കുടിശിക നല്‍കാത്തതിനാല്‍ ഈ മാസം ഒൻപതു മുതലാണ് കരറാുകാര്‍ സമരം ആരംഭിച്ചത്. ബില്‍ കുടിശിക നല്‍കാനായി ഭക്ഷ്യപൊതുവിതരണ വകുപ്പിനു സര്‍ക്കാര്‍ 50 കോടി രൂപ ഏതാനും ദിവസം മുന്‍പ് അനുവദിച്ചെങ്കിലും ട്രഷറി നിയന്ത്രണങ്ങള്‍ മൂലം […]
Read more

ജാർഖണ്ഡിൽ 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച നക്സൽ കൊല്ലപ്പെട്ടു; 24 പേർ കീഴടങ്ങി

ജാർഖണ്ഡ്: ജാർഖണ്ഡ് ജൻ മുക്തി പരിഷത്ത് എന്ന നക്സൽ സംഘടനയുടെ തലവനും 10 ലക്ഷം രൂപ വിലയിട്ടിരുന്ന തീവ്രവാദിയുമായ പപ്പു ലോഹറ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇയാളെ കൂടാതെ തലയ്ക്ക് 5 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്ന മറ്റൊരു മുതിർന്ന നേതാവായ പ്രഭാത് ഗഞ്ചുവും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. അതേസമയം നിരോധിത സംഘടനയിലെ അംഗമാണെന്ന് സംശയിക്കുന്ന മൂന്നാമത്തെ വ്യക്തിയെ ഓപ്പറേഷനിൽ അറസ്റ്റ് ചെയ്തു, ഇയാളിൽ നിന്ന് ഒരു റൈഫിൾ കണ്ടെടുത്തു. ജാർഖണ്ഡിലെ ലതേഹാർ […]
Read more

തീവണ്ടിയിൽ രേഖകളില്ലാതെ കടത്തിയ 48.20 ലക്ഷം രൂപ പിടികൂടി

പാലക്കാട്: പാലക്കാട്ടെത്തിയ ശബരി എക്സ്പ്രസിലെ യാത്രക്കാരന്റെ കൈവശം രേഖകളില്ലാതെ കണ്ടെത്തിയ 48.20 ലക്ഷം രൂപ പിടിച്ചെടുത്തു. പാലക്കാട് ജങ്ഷൻ റെയിൽവേസ്റ്റേഷൻ ആർപിഎഫ് ക്രൈം ഇന്റലിജന്റ്സ് വിഭാഗമാണ് തുക പിടിച്ചെടുത്തത്. മഹാരാഷ്ട്ര സ്വദേശിയും ആന്ധ്രാപ്രദേശിലെയിലെ കാളഹസ്തിയിലെ സ്വർണാഭരണശാലയിലെ വില്പനക്കാരനുമായിരുന്നു യാത്രക്കാരനെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു. തോൾബാഗിലെ രഹസ്യ അറയിൽ 500 രൂപയുടെ 96 കെട്ടുകളിലാക്കിയാണ് പണം സൂക്ഷിച്ചത്. വളാഞ്ചേരിയിലെ ഒരു വ്യാപാരിക്കു നൽകാൻ അയച്ച തുകയാണെന്നാണ് പിടിയിലായയാൾ നൽകുന്ന വിവരം. പണം കണ്ടുകെട്ടി ആദായനികുതി വകുപ്പിന് കൈമാറിയതായി ആർപിഎഫ് […]
Read more

കനത്ത മഴയിൽ മുങ്ങി കേരളം; സംസ്ഥാനത്ത് വൻ നാശനഷ്ടം

തിരുവനന്തപുരം: കാലവർഷത്തിന്റെ വരവിനു മുന്നോടിയായി കേരളത്തിൽ അങ്ങോളമിങ്ങോളം തകർത്ത് പെയ്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശ നഷ്ടം. സാധാരണയിലും എട്ട് ദിവസം മുന്നേ കാലവർഷം കേരളത്തിലെത്തിയതോടെ മഴ ശക്തമായി. ശക്തമായ കാറ്റിൽ പലയിടത്തും മരം കടപുഴകിവീണ് അപകടങ്ങളുണ്ടായി. ഇന്നലെ വൈകുന്നേരത്തോടെ തൃശ്ശൂരിൽ ശക്തമായ മഴയും കാറ്റും ഉണ്ടായി. കോർപ്പറേഷനു മുന്നിൽ റോഡിലേക്ക് ഇരുമ്പ് മേൽക്കൂര മറിഞ്ഞുവീണു. ഇതോടെ തൃശ്ശൂർ മുൻസിപ്പൽ സ്റ്റാൻഡിനു മുന്നിൽ ഗതാഗതം സ്തംഭിച്ചു. ആലപ്പുഴ എടത്വയിൽ കനത്ത മഴയിൽ മരം വീണ് വീട് തകർന്നു. […]
Read more

ഇന്ത്യയിലെ കൊവിഡ് കേസുകൾ വർധിക്കുന്നു ; ആശങ്ക വേണ്ടെന്ന് ആരോ​ഗ്യ വിദ​ഗ്ധർ

ഇന്ത്യയിൽ കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ ആശങ്ക വേണ്ടെന്ന് ആരോ​ഗ്യ വിദ​ഗ്ധർ. ഒരാഴ്ചയ്ക്കിടെ ഇന്ത്യയിലെ ഒമ്പത് സംസ്ഥാനങ്ങളിലായി കൊവിഡ് -19 കേസുകളിൽ നേരിയ വർധനവ് ഉണ്ടായിട്ടുള്ളതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. കേരളം, തമിഴ്‌നാട്, മുംബൈ, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ അണുബാധകളുടെ വർദ്ധനവ് കാണാൻ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ കേസുകളുടെ എണ്ണം കുറവാണെന്നും ഇതുവരെ ആശങ്കാജനകമായ പ്രവണതകളോ പുതിയ ആശങ്ക വകഭേദങ്ങളോ കണ്ടെത്തിയിട്ടില്ലെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. തെക്കുകിഴക്കൻ ഏഷ്യയിലും സമാനമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
Read more

ഇടുക്കി ഡിസിസി മുൻ ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയിൽ

ഇടുക്കി: ഡിസിസി മുൻ ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വം സ്വീകരിച്ചു. കട്ടപ്പനയില്‍ ബിജെപി ഇടുക്കി സൗത്ത് സംഘടനാ ജില്ലയുടെ വികസിത കേരളം കൺവെൻഷനിൽ വെച്ചായിരുന്നു അംഗത്വം സ്വീകരിച്ചത്. വഖഫ് വിഷയത്തിൽ കോൺഗ്രസ് എടുത്ത നിലപാടുകളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് ബെന്നി പെരുവന്താനം പ്രതികരിച്ചു. വഖഫ് വിഷയത്തിൽ കോണ്‍ഗ്രസിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസമാണ് ബെന്നി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. 2004 മുതൽ 2014 വരെ […]
Read more

സംസ്ഥാനത്ത് കനത്ത മഴ: സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍മാരുടെ യോഗം ഇന്ന്

തിരുവനന്തപുരം: മഴകനക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍മാരുടെ അവലോകന യോഗം ഇന്ന് ചേരും മന്ത്രി കെ രാജനാണ് അവലോകനയോഗത്തിന് മേല്‍നോട്ടംവഹിക്കുക. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു. വടക്കന്‍ ജില്ലകളിലും ഇടുക്കി, പത്തനംതിട്ട ജില്ലയിലും ജാഗ്രത പാലിക്കണം മന്ത്രി വ്യക്തമാക്കി. കാസര്‍ഗോഡ് മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളിലാണ് ന്യൂനമര്‍ദത്തിന്റെ ഭാഗമായി അതിതീവ്ര മഴ ഇന്നുണ്ടാവുകയെന്ന് മന്ത്രി പറഞ്ഞു. ഇടുക്കി, പത്തനംതിട്ട ജില്ലകളിലും കനത്ത മഴ പ്രവചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മണ്‍സൂണ്‍ നേരത്തെ എത്തുന്നു എന്ന സൂചന ലഭിക്കുകയാണെന്നും […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.