സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: May 24, 2025

Year : 2026

ഇത് വേറെ ലെവല്‍ വൈബ്, മൂണ്‍ വാക്കിലെ വേവ് സോങ് റിലീസായി

യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂണ്‍വാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി. വേറെ ലെവല്‍ വൈബ് സമ്മാനിക്കുന്ന പൊളി പടം ആയിരിക്കും എന്നുറപ്പു നല്‍കുന്ന വേവ് ഗാനം നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയയില്‍ തരംഗമാകുകയാണ്. മൃദുല്‍ അനില്‍, ഹനാന്‍ ഷാ, പ്രശാന്ത് പിള്ളൈ എന്നിവരുടെ ആലാപനത്തില്‍ ഇറങ്ങിയ വേവ് സോങ്ങിന്റെ വരികള്‍ വിനായക് ശശികുമാറാണ് രചിച്ചിരിക്കുന്നത്. വേവ് ഗാനത്തിന്റെ സംഗീത സംവിധാനം പ്രശാന്ത് പിള്ള നിര്‍വഹിക്കുന്നു. മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകന്‍ ലിജോ […]
Read more

ഭീകരർക്കെതിരെ സൈന്യം തിരച്ചിൽ തുടരുന്നു

ജമ്മു കശ്മീർ : കിഷ്ത്വാർ മേഖലയിൽ ഭീകരർക്കെതിരെ തിരച്ചിൽ തുടർന്ന് സൈന്യം. കിഷ്ത്വാറിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികൻ കൊല്ലപ്പെട്ടതിന് ഒരു ദിവസത്തിന് ശേഷവും, വെടിവയ്പ്പിൽ ഉൾപ്പെട്ട തീവ്രവാദികളെ കണ്ടെത്താൻ സുരക്ഷാ സേന വനമേഖലയിൽ തിരച്ചിൽ നടത്തിയിരുന്നു. കൂടാതെ ഭീകരരെ കണ്ടെത്താൻ സുരക്ഷാ ഉദ്യോഗസ്ഥർ ഡ്രോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പ്രദേശത്ത് ഉപയോഗിക്കുന്നുണ്ട്. പാകിസ്ഥാനി കൂടിയായ ജെയ്‌ഷെ മുഹമ്മദ് കമാൻഡർ സൈഫുള്ള ഉൾപ്പെടെ 3-5 പേരടങ്ങുന്ന ഒരു സംഘം പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി സുരക്ഷാ ഏജൻസികൾ സംശയിക്കുന്നതായാണ് അടുത്ത […]
Read more

ബിഷപ്പ് ചമഞ്ഞ് മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ

തിരുവനന്തപുരം: മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കോട്ടയം സ്വദേശി ഡേവിഡിനെ (57) വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽ എംഡി പ്രവേശനം വാങ്ങിനൽകാമെന്ന് പറഞ്ഞ് വഞ്ചിയൂർ സ്വദേശിയിൽ നിന്ന് 30 ലക്ഷം തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്. സിഎംഎസ് സഭയുടെ നെടുങ്കുന്നം ബിഷപ്പെന്ന പേരിലാണ് പ്രതി വിദ്യാർഥികളേയും രക്ഷിതാക്കളേയും പരിചയപ്പെട്ടത്. ബിഷപ്പിന്റെ വേഷത്തിലുള്ള ചിത്രങ്ങളും മറ്റ് രേഖകളും ഇവരെ കാണിക്കുകയും ചെയ്യും. ബെംഗളൂരുവിൽ ബിഷപ്പ് ഹൗസ് ഫൗണ്ടേഷൻ എന്ന പേരിൽ ഒരു സ്ഥാപനവും തുടങ്ങിയിട്ടുണ്ട്. കൂട്ടുപ്രതികളെയും […]
Read more

സംസ്ഥാനത്ത് മഴ കനക്കുന്നു, മുൻ വർഷങ്ങളിലെ വെളളപ്പൊക്ക ദൃശ്യങ്ങൾ ഷെയർ ചെയ്യരുത്’; മന്ത്രി കെ രാജൻ

തൃശൂർ: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ സർക്കാരും സർക്കാർ സംവിധാനങ്ങളും പൂർണ സജ്ജമെന്ന് മന്ത്രി കെ രാജൻ. എല്ലാ മുൻകരുതലുകളും എടുത്തുകഴിഞ്ഞുവെന്നും ജനങ്ങൾക്ക് ഭീതി വേണ്ട എന്നും മന്ത്രി അറിയിച്ചു. ഉരുൾപൊട്ടൽ സാധ്യതകൾ മുൻകൂട്ടി കണ്ടുകൊണ്ട് കനത്ത മഴ പെയ്യുന്ന സ്ഥലങ്ങളിൽ ജാഗ്രതയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. അതേസമയം ജനങ്ങളിൽ അനാവശ്യ ഭീതി പടർത്തുന്ന തരത്തിൽ മുൻ വർഷങ്ങളിലെ വെള്ളപ്പൊക്കങ്ങളുടെ ചിത്രങ്ങൾ പങ്കുവെക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. സിനിമകളിലെ വെളളപ്പൊക്ക ​രം​​ഗങ്ങളടക്കം സോഷ്യൽ മീഡിയ പ്രചരിക്കുന്ന […]
Read more

ഷാരോണ്‍ കെ വിപിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഷാമന്‍’ മെയ് 30ന് തീയേറ്ററുകളിലെത്തും

ജോജു പള്ളിക്കുന്നത്ത് നിര്‍മ്മിച്ച് ഷാരോണ്‍ കെ വിപിന്‍ സംവിധാനം ചെയ്യുന്ന ഷാമന്‍ മെയ് 30 ന് തീയറ്ററുകളില്‍ എത്തും പയസ് പോള്‍,അതുല്യ എസ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു ജീവിതത്തിലെ ഒരു ദാരുണമായ സംഭവത്തിന് ശേഷം, ഒരു സ്ത്രീ തന്റെ സുഹൃത്തുക്കളോടൊപ്പം ഒരു യാത്ര ആസൂത്രണം ചെയ്യുന്നു. അവള്‍ സ്വപ്നം കാണുന്ന പലതും യാഥാര്‍ത്ഥ്യമാകുന്നു, ഈ സ്വപ്നങ്ങളുടെ വേരുകള്‍ അന്വേഷിക്കുമ്പോള്‍, മറ്റാരോ പുറത്തു നിന്ന് തന്റെ സ്വപ്നങ്ങളെ നിയന്ത്രിക്കുന്നുണ്ടെന്ന് അവള്‍ മനസ്സിലാക്കുന്നു.’ഒരു സ്ത്രീയുടെ സ്വപ്നം മറ്റൊരു താന്ത്രിക […]
Read more

സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. മേയ് മാസത്തിൽ ഇതുവരെ 273 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം ഇടവേളകളിൽ കൊവിഡ് കേസുകൾ കൂടുന്നത് സ്വഭാവികമാണെന്നും അതിനാൽ ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നുമാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ ജാ​ഗ്രത തുടരണമെന്നും മുന്നറിയിപ്പുണ്ട്.ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം, സംസ്ഥാനത്ത് 95 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. മെയ് രണ്ടാം വാരം 69 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം […]
Read more

സുൽത്താൻ ബത്തേരിയിൽ വീണ്ടും പുലി

വയനാട്: സുൽത്താൻ ബത്തേരിയിൽ വീണ്ടും പുലി. പാട്ടവയൽ റോഡിൽ സെന്റ് ജോസഫ് സ്കൂളിന് സമീപമാണ് പുലിയെ കണ്ടത്. രാത്രി 12 മണിയോടെയാണ് സംഭവം. മതിലിൽ നിന്ന് സമീപത്തെ പറമ്പിലേക്ക് പുലി ചാടുന്നതിൻ്റെ മൊബൈൽ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഇതുവഴി സഞ്ചരിച്ച യാത്രക്കാരാണ് പുലിയുടെ ദൃശ്യം മൊബൈലിൽ പകർത്തിയത്. പുൽപ്പള്ളി കബനിഗിരിയിലും വീണ്ടും പുലിയുടെ ആക്രമണമുണ്ടായി. പനചുവട്ടിൽ ജോയിയുടെ ആടിനെ പുലി ആക്രമിച്ചു കൊന്നു. ഇന്നലെ രാത്രിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസവും ജോയിയുടെ രണ്ടു ആടുകളെ പുലി ആക്രമിച്ച് കൊന്നിരുന്നു. […]
Read more

കേരളത്തിന്റെ ക്യാപ്റ്റന് ഇന്ന് പിറന്നാൾ

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എൺപതാം പിറന്നാൾ. മൂന്നാംവട്ടവും പിണറായി വിജയൻ എന്നു സിപിഎം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പിറന്നാൾ ദിനം കടന്നുവരുന്നത്. കഴിഞ്ഞ രണ്ടരപതിറ്റാണ്ടായി കേരളരാഷ്ട്രീയം കറങ്ങിത്തിരിയുന്നത് പിണറായി വിജയൻ ഒറ്റപ്പേരിനെച്ചുറ്റിയാണ്. സിപിഎമ്മിന്‍റെ എതിരാളികൾ രാഷ്ട്രീയ തന്ത്രങ്ങളൊരുക്കുന്നതും ഈ വ്യക്തിയെ മുന്നിൽക്കണ്ടാണ്.2006ൽ അധികാരമൊഴിയുമ്പോൾ, എസ്എൻസി ലാവ്ലിൻ കേസ് സിബിഐക്കു വിട്ട്, മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചെക്ക് വച്ചത് അന്നത്തെ പ്രതിപക്ഷ നേതാവിനല്ല, പാർട്ടി സെക്രട്ടറി പിണറായി വിജയനാണ്. ഇരുപതു വർഷങ്ങൾക്കിപ്പുറം പ്രതിപക്ഷം കച്ചമുറുക്കുന്നതും സിപിഎം എന്ന പാർട്ടിക്കെതിരേയല്ല, […]
Read more

കനത്ത മഴ; സംസ്ഥാനത്ത് ഇന്നുമുതൽ അതിശക്ത മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുന്നു. ഇന്നുമുതൽ അതിശക്തമായ മഴ മുന്നറിയിപ്പാണുള്ളത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലും ഓറഞ്ച് അലേർട്ടാണ്. ഇന്നലെ രാത്രി സംസ്ഥാന വ്യാപകമായി ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. പലയിടങ്ങളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ എറണാകുളം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടത്തരമോ ശക്തമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.