സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: August 6, 2025

Year : 2026

കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട സമരം; നിയന്ത്രണമേർപ്പെടുത്തി ഛത്തീസ്ഗഢ് സർക്കാർ

കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട സമരത്തിന് നിയന്ത്രണമേർപ്പെടുത്തി ഛത്തീസ്ഗഢ് സർക്കാർ. സിപിഐ ഇന്ന് നടത്താനിരുന്ന സമരത്തിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. 300 പേരിൽ കൂടുതൽ പങ്കെടുക്കരുതെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്. കന്യാസ്ത്രീകൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ് ഐ ആർ റദ്ധ്യ്ക്കണമെന്ന ആവശ്യവുമായാണ് സമരം. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും കേസ് മുന്നോട്ടുപോവുകയാണ്. എന്നാല്‍ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് സിപിഐ അറിയിച്ചിരിക്കുന്നത്.
Read more

ഷർട്ടിൻ്റെ ബട്ടൺ ഇടാത്തതിൻ്റെ പേരിൽ ക്രൂരമര്‍ദനം; 15 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പോലീസ്

കാസർഗോഡ്: കാസർഗോഡ് മടിക്കൈ ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂളിലെ റാഗിംഗില്‍ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. പ്ലസ് വൺ സയൻസ് വിദ്യാർത്ഥി ഷാനിദിന്റെ പരാതിയിലാണ് 15 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തത്. ബല്ലാ കടപ്പുറം സ്വദേശിയായ ഷാനിദ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഷർട്ടിൻ്റെ ബട്ടൺ ഇടാത്തതിൻ്റെ പേരിൽ തുടങ്ങിയ തർക്കമാണ് ക്രൂര മർദ്ദനത്തിൽ കലാശിച്ചത്. ഷർട്ടിൻ്റെ ബട്ടൺ ഇടാത്തത് ചോദ്യം ചെയ്ത പ്ലസ് ടു വിദ്യാർത്ഥികളും ഷാനിദും തമ്മിൽ സംഘർഷമുണ്ടാവുകയും പിന്നീട് പ്ലസ് ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് വിദ്യാർത്ഥിയെ ആക്രമിക്കുകയുമായിരുന്നു. […]
Read more

കുതിച്ചുയർന്ന് സ്വർണവില; പവന് മുക്കാൽ ലക്ഷം കവിഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ റെക്കോർഡ്. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് സ്വർണം. ഇന്നലെയും ഇന്നുമായി 720 രൂപ പവന് വർദ്ധിച്ചു. ഇതോടെ സ്വർണവില മുക്കാൽ ലക്ഷം കടന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 75,040 രൂപയാണ്. ഇന്ന് പവന് 80 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ 640 രൂപയുടെ വർദ്ധനവുണ്ടായിരുന്നു. ഈ മാസം ആദ്യമായാണ് സ്വർണവില ഉയർന്നത്.
Read more

ടെസ്ല ഇന്ത്യന്‍ വിപണിയില്‍: മുംബൈയ്ക്ക് പിന്നാലെ ഡല്‍ഹിയിലും ഷോറൂം ഈ മാസം തുറക്കും

ന്യൂഡല്‍ഹി: അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്ലയുടെ ഇന്ത്യയിലെ രണ്ടാമത്തെ ഷോറൂം ഡല്‍ഹിയില്‍ ഒരുങ്ങുന്നു. ഈ മാസം തന്നെ രണ്ടാമത്തെ ഷോറൂം തുറക്കും. ഓഗസ്റ്റ് 11ന് ഷോറൂം ഉദ്ഘാടനം ചെയ്യുമെന്നാണ് ടെസ്ല അറിയിച്ചിരിക്കുന്നത്. ജൂലൈ 15നാണ് ആദ്യ ഷോറൂം മുംബൈയില്‍ ഉദ്ഘാടനം ചെയ്തത്. ഡല്‍ഹിയിലെ എയ്‌റോ സിറ്റിയിലാണ് രാജ്യത്തെ രണ്ടാമത്തെ ഷോറൂം വരുന്നത്. മുംബൈയിലെ ഷോറൂം ആരംഭിച്ചതിന് പിന്നാലെ മോഡല്‍ വൈ അവതരിപ്പിക്കുകയും ബുക്കിങ് ആരംഭിക്കുകയും ചെയ്തിരുന്നു. ആഗോള വിപണിയില്‍ ടെസ്ലയുടെ വില്‍പന ഇടിഞ്ഞിരിക്കുന്ന സമയത്താണ് ഇന്ത്യയിലേക്കുള്ള […]
Read more

റൊമാന്റിക് ആക്ഷൻ ത്രില്ലറുമായി ‘മേനേ പ്യാർ കിയ’ ട്രെയ്‌ലർ പുറത്ത്

സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ രചിച്ച് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മേനേ പ്യാർ കിയ’. ഇപ്പോൾ ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി, മിദൂട്ടി, അർജുൻ, ജഗദീഷ്, ജനാർദ്ദനൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റൊമാന്റിക് ട്രാക്കിലൂടെ തുടങ്ങി ത്രില്ലർ പശ്ചാത്തലത്തിലൂടെ ഗതി മാറുന്ന ടീസർ പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ഓണം റിലീസ് ആയി എത്തുന്ന ചിത്രം തിയറ്ററുകളില്‍ കൈയടി നേടാനുള്ള സാധ്യതകളും […]
Read more

തിളക്കമുള്ള ചർമ്മത്തിന് മാതളം എങ്ങനെ ഉപയോഗിക്കാം?

തിളക്കമുള്ള ചർമ്മത്തിനായി മാതളം ഉപയോഗിക്കുന്നത് ഒരു പ്രകൃതിദത്ത ചർമ്മപരിപാലന രഹസ്യമാണ്. മാതളത്തിലെ ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും ചർമ്മം ആഴത്തിൽ പോഷിപ്പിച്ച്, അതിന്റെ തിളക്കം വർധിപ്പിക്കാൻ സഹായിക്കുന്നു. താഴെപറയുന്ന രീതികളിൽ നിങ്ങൾ മാതളം ഉപയോഗിക്കാം: മാതളത്തിൽ വിറ്റാമിൻ C, ആന്റിഓക്സിഡന്റുകൾ എന്നിവയും ഫൈബറും ധാരാളം ഉണ്ട്. ദിവസവും ഒരു ചെറിയ കപ്പു മാതളം കഴിക്കുന്നത് ചർമ്മാരോഗ്യത്തിനും ശരീരശുദ്ധിക്കും സഹായകരമാണ്. 2. മാതളത്തിന്റെ ഫ്രുട്ട് ഫേസ് പാക്ക് ചേരുവകൾ:മാതളം വിത്തുകൾ – 2 ടേബിൾ സ്പൂൺതൈര് – 1 ടേബിൾ സ്പൂൺതേൻ […]
Read more

ഐഎസ്എല്‍ അനിശ്ചിതത്വം ; AIFF ക്ലബ്ബുകളുമായി കൂടിക്കാഴ്ച്ച നടത്തും

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2025-26 സീസണ്‍ അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചതിന് പിന്നാലെ ക്ലബ്ബുകളുമായുള്ള യോഗം വിളിച്ച് AIFF. നാളെ (07.08.25) ഡല്‍ഹിയില്‍ വച്ചാണ് ക്ലബ് സി.ഇ.ഒമാരായുള്ള യോഗം . ഐഎസ്എല്ലിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി കേരള ബ്ലാസ്റ്റേഴ്സ് അടക്കമുള്ള ക്ലബ്ബുകള്‍ സംയുക്തമായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബേയ്ക്ക് നേരത്തെ കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചര്‍ച്ചയ്ക്ക് വഴി ഒരുങ്ങിയിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന് പുറമെ ബംഗളൂരു എഫ്.സി, ജംഷഡ്പുര്‍ എഫ്.സി, എഫ്.സി ഗോവ, ഹൈദരാബാദ് എഫ്.സി, […]
Read more

ചെറു തോണി മറിഞ്ഞ് അപകടം; ഒരാളെ കാണാതായി

കോഴിക്കോട്: വടകര കോട്ടക്കലിൽ കടലിൽ ചെറുതോണി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാളെ കാണാതായി. കോട്ടക്കൽ അഴിമുഖത്താണ് തോണി മറിഞ്ഞത്. പുറങ്കര സ്വദേശിയായ സുബൈറും മകൻ സുനീറു൦ മത്സ്യ ബന്ധനത്തിനായി പോയ വള്ളം കടലിൽ മുങ്ങുകയായിരുന്നു. തിരികെ വരും വഴിയാണ് തോണി മറിഞ്ഞതെന്നാണ് വിവരം. അപകടത്തിന് പിന്നാലെ സുനീർ നീന്തി രക്ഷപ്പെട്ടു. എന്നാൽ സുബൈറിനെ കാണാതായി. സുനീർ പറഞ്ഞാണ് നാട്ടുകാർ അപകട വിവരമറിഞ്ഞത്. പിന്നാലെ കടലിൽ നാട്ടുകാർ തിരച്ചിൽ നടത്തുകയാണ്. ഇതുവരെ സുബൈറിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
Read more

യുവ വെറ്ററിനറി ഡോക്ടറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

മം​ഗളൂരു: മം​ഗളൂരുവിൽ യുവ വെറ്ററിനറി ഡോക്ടറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൂർ ബപ്പലഗുഡ്ഡെ സ്വദേശി കീർത്തന ജോഷി (27)യെയാണ് തിങ്കളാഴ്ച രാത്രി മംഗളൂരുവിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കീർത്തന ആത്മഹത്യാ ചെയ്തതാണെന്നാണ് പ്രാഥമിക നി​ഗമനം. കീർത്തന ജോഷിയുടെ മൃതദേഹം പുത്തൂരിലെ വസതിയിൽ എത്തിച്ചു. വെറ്ററിനറി സയൻസിൽ എംഡി പൂർത്തിയാക്കിയ ഡോ. കീർത്തന ജോഷി പുത്തൂർ, കൊല്ലൂർ, മംഗളൂരു എന്നിവിടങ്ങളിൽ സ്വകാര്യമായി പ്രാക്ടീസ് ചെയ്തു വരികയായിരുന്നു. അമ്മ വീണ ജോഷി, സഹോദരി ഡോ. മേഘന ജോഷി.
Read more

ആംബുലൻസിന് മുകളിലേക്ക് വൈദ്യുതി തൂൺ പൊട്ടിവീണു; സംഭവം പാലക്കാട്

പാലക്കാട്: ആംബുലൻസിന് മുകളിലേക്ക് വൈദ്യുതി തൂൺ പൊട്ടിവീണ് അപകടം. പാലക്കാട് ഷൊർണൂർ കണയത്ത് മൃതദേഹവുമായി പോവുകയായിരുന്ന ആംബുലൻസിന് മുകളിലേക്കാണ് വൈദ്യുതി തൂൺ പൊട്ടിവീണ് അപകടം ഉണ്ടായത്. കുളപ്പുള്ളിയിൽ നിന്നും കണയം വഴി വല്ലപ്പുഴക്ക് പോകുന്ന റോഡിൽ മണ്ണാരംപാറയിൽ പുലർച്ചക്ക് 4: 30 നായിരുന്നു അപകടം സംഭവിച്ചത്. കണ്ടെയ്നർ ലോറി വൈദ്യുത ലൈനിൽ കൊളുത്തി വലിച്ചതോടെ നാല് തൂണുകൾ തകർന്നു വീഴുകയായിരുന്നു. ഇതിൽ ഒരു പോസ്റ്റാണ് ആംബുലൻസിന്റെ മുകളിൽ വന്ന് വീണത്. ഡ്രൈവർ ഉൾപ്പെടെ ആംബുലൻസിനുള്ളിലുണ്ടായിരുന്നവർ ഷോക്കേൽക്കാതെ രക്ഷപ്പെട്ടു.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.