മലപ്പുറം കോട്ടയ്‌ക്കലിൽ വൻ തീപിടിത്തം; വ്യാപാര സ്ഥാപനം കത്തിനശിച്ചു
മലപ്പുറം: കോട്ടയ്‌ക്കലിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. തീ അണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്. പുലർച്ചെ അഞ്ചരയോടെയായിരുന്നു കോട്ടക്കൽ നഗരമദ്ധ്യത്തിലുള്ള വലിയ വ്യാപാരസ്ഥാപനത്തിന് തീപിടിച്ചത്. വൻ ആദായവിൽപന നടത്തുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെങ്കിലും കട പൂർണമായും കത്തിനശിച്ചു. മലപ്പുറത്ത് നിന്നും തിരൂരിൽ നിന്നുമെത്തിയ നാല് യൂണിറ്റ് ഫിർഫോഴ്‌സാണ് തീ അണച്ചത്. സ്ഥാപനത്തിനകത്തുണ്ടായിരുന്ന രണ്ട് ജീവനക്കാരെ അതിസാഹസികമായി ഫയർഫോഴ്സ് രക്ഷപ്പെടുത്തുകയായിരുന്നു. ഷോർട്ട് സെർക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
Read more

