തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ എറണാകുളം ജില്ലയിൽ. നിലവിൽ 431 പേരാണ് രോഗ ബാധിതർ. കേരളത്തിൽ നിലവിൽ 2223 കോവിഡ് ബാധിതരാണുള്ളത്. ഇതിൽ 96 പേർ ചികിത്സയിലാണ്. ഇതിൽ ഭൂരിപക്ഷം പേർക്കും മറ്റ് രോഗങ്ങളുണ്ട്. രോഗലക്ഷണമുള്ളവർക്ക് കോവിഡ് പരിശോധന നടത്താൻ എല്ലാ ആശുപത്രികൾക്കും ആരോഗ്യ വകുപ്പ് നിർദേശം നൽകി. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണം. ആശുപത്രികളിൽ മാസ്ക് നിർബന്ധമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 306 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതാടെ രാജ്യത്തെ കോവിഡ് 19 കേസുകളുടെ എണ്ണം 7,121 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ആറ് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ മൂന്ന് മരണം കേരളത്തില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ ഒറ്റ ദിവസം കൊണ്ട് 170 കേസുകളുടെ വര്‍ധനവാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. കര്‍ണാടകയില്‍ രണ്ടു മരണവും മഹാരാഷ്ട്രയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഗുജറാത്തില്‍ ആക്ടീവ് കേസുകളുടെ എണ്ണം ആയിരം കടന്നു.






