Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോഴിക്കോട് ജില്ലയിൽ 26.8 ലക്ഷം വോട്ടർമാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പിലേക്ക് പ്രസിദ്ധീകരിച്ച വോട്ടർപട്ടികയിൽ കോഴിക്കോട് ജില്ലയിലുള്ളത് 26.8 ലക്ഷം വോട്ടർമാർ. 12,66,374 പുരുഷൻമാരും 14,16,275 സ്ത്രീകളും 32 ട്രാൻസ്‌ജെൻഡേഴ്‌സും ഉൾപ്പെടെ 26,82,681 വോട്ടർമാരാണുള്ളത്. ഇതിനു പുറമെ, പ്രവാസി വോട്ടർപട്ടികയിൽ ജില്ലയിൽ 1490 വോട്ടർമാരുമുണ്ട്. സംസ്ഥാനത്ത് ആകെ 2,86,62,712 വോട്ടർമാരാണുള്ളത്.

വോട്ടർമാരുടെ എണ്ണത്തിൽ സംസ്ഥാനത്ത് നാലാമതാണ് കോഴിക്കോട് ജില്ല. 36,18,851 വോട്ടർമാരുമായി മലപ്പുറം ജില്ലയാണ് ഒന്നാമത്. തിരുവനന്തപുരം – 29,26,078 , തൃശൂർ – 27,54,278 ജില്ലകളാണ് കൂടുതൽ വോട്ടർമാരുള്ള മറ്റു ജില്ലകൾ. 6,47,378 പേരുള്ള വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് വോട്ടർമാർ. പ്രവാസി വോട്ടർമാരുടെ കാര്യത്തിൽ കോഴിക്കോട് ജില്ലയാണ് മുന്നിൽ. പുതുക്കിയ വോട്ടർപട്ടിക അതത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടെ പക്കൽ പരിശോധനയ്ക്ക് ലഭ്യമാണ്.

Recent News

Advertisement
WhiteswanTV Footer