കൊല്ലം: ബൈക്കപകടത്തിൽപ്പെട്ട യുവാവിന്റെ ബാഗിൽ നിന്നും 4 കിലോഗ്രാം കഞ്ചാവ് പിടികൂടി. വടക്കേവിള പട്ടത്താനം സ്വദേശി ശരൺ മോഹൻ ആണ് അറസ്റ്റിലായത്. പുന്നമൂട് ജംഗ്ഷൻ ബസ് സ്റ്റോപ്പിന് സമീപം എക്സൈസ് സംഘം ഇയാളെ കണ്ടെത്തി.
ബാഗിൽ നിന്നാണ് 4.048 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. ഗുരുതര പരിക്കേറ്റ ശരൺ മോഹനെ സമീപത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ച് പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൊല്ലത്ത് ചില്ലറ വിൽപ്പനയ്ക്കായി ബുള്ളറ്റിൽ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.
കുന്നത്തൂർ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സൂര്യ. എസ് നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ സജീവ്, സന്തോഷ്, അജയൻ, സിവിൽ എക്സൈസ് ഓഫീസർ സുധീഷ് എന്നിവരടങ്ങിയ സംഘം കേസ് കണ്ടെത്തി.








