Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുവൈത്തിൽ 4000 വർഷം പഴക്കമുള്ള ദിൽമൺ ക്ഷേത്രം കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫൈലക ദ്വീപിൽ വെങ്കലയുഗകാലത്തേതായ മറ്റൊരു ക്ഷേത്രം കൂടി കണ്ടെത്തിയതായി നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്‌സ് അറിയിച്ചു. ഏകദേശം 4,000 വർഷം പഴക്കമുള്ള ദിൽമൺ നാഗരികതയുടെ അവശിഷ്ടങ്ങളാണ് പുതിയ കണ്ടെത്തലിലൂടെ തെളിഞ്ഞത്.

2025ലെ പുരാവസ്തു ഖനന സീസണിന്റെ ഭാഗമായി കുവൈത്ത്-ഡാനിഷ് സംയുക്ത സംഘമായ മോസ്ഗാർഡ് മ്യൂസിയവുമായി സഹകരിച്ചാണ് ഖനനം നടത്തിയത്. കഴിഞ്ഞ സീസണിൽ കണ്ടെത്തിയ ക്ഷേത്രത്തിന്റെ താഴെയായി ദിൽമൺ നാഗരികതയുടെ ശൈലിയിൽ പൂർണരൂപത്തിലുള്ള വെങ്കലയുഗ ക്ഷേത്രം കണ്ടെത്താൻ സംഘത്തിന് കഴിഞ്ഞതായി കൗൺസിലിന്റെ ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ഫോർ ആന്റിക്വിറ്റീസ് ആൻഡ് മ്യൂസിയംസ് മുഹമ്മദ് ബിൻ റിദ വ്യക്തമാക്കി.

ഒരേ സ്ഥലത്ത് രണ്ടുഘട്ടങ്ങളിലായി ഒന്നിന് മുകളിലായി മറ്റൊന്ന് എന്ന രീതിയിൽ നിലനിന്നിരുന്ന ക്ഷേത്രങ്ങളാണെന്ന് പുരാവസ്തു വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്. ഇവ രണ്ടും ഏകദേശം നാലായിരം വർഷം പഴക്കമുള്ള ദിൽമൺ നാഗരികതയുടെ കാലഘട്ടത്തിൽപ്പെട്ടവയാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

Recent News

Advertisement
WhiteswanTV Footer