ചെന്നൈ: പൂച്ചയെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങിയ 47കാരന് മുങ്ങിമരിച്ചു. ഈറോഡ് സൂരപ്പട്ടി സ്വദേശി ഗണേശന് ആണ് മരിച്ചത്. സുഹൃത്തിന്റെ കോഴിക്കടയോട് ചേര്‍ന്നുള്ള കിണറ്റില്‍ ഇറങ്ങിയപ്പോഴാണ് അപകടം. മദ്യലഹരിയില്‍ ആയിരുന്നു ഗണേശന്. പൂച്ച കിണറ്റില്‍ കുടുങ്ങി എന്ന് കേട്ടപ്പോള്‍ ചാടിയിറങ്ങുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ തളര്‍ച്ച അനുഭവപ്പെട്ട ഗണേശന് തിരിച്ചുകയറാനായില്ല. അരമണിക്കൂറിന് ശേഷം ഫയര്‍ഫോഴ്സ് സംഘം എത്തി മൃതദേഹം പുറത്തെടുത്തു.






