കണ്ണൂർ: പെരിങ്ങോം കുറ്റൂരിൽ അടച്ചിട്ട വീട്ടിൽ കുത്തിത്തുറന്ന് ഏകദേശം 50 പവൻ സ്വർണം മോഷണം പോയി. കുറ്റൂരിലെ നഫീസ മൻസിലിൽ പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ നഫീസയുടെ ആഭരണങ്ങളാണ് കവർന്നത്. പെരുന്നാളിനോടനുബന്ധിച്ച് വീട് പൂട്ടി ബന്ധുവീട്ടിലേക്ക് പോയിരിക്കുകയായിരുന്നു.
ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം പുറത്തായത്. അടുക്കള ഭാഗത്തെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. പെരിങ്ങോം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.






