പാലക്കാട്: അമ്മയുടെ മുന്നില്‍ സ്‌കൂള്‍ ബസിടിച്ച് 6 വയസുകാരന് ദാരുണാന്ത്യം. പട്ടാമ്പി പുലശ്ശേരിക്കര സ്വദേശി കാമികം കൃഷ്ണകുമാറിന്റെ മകന്‍ ആരവ് ആണ് മരിച്ചത്. വാടാനംകുറുശ്ശി സ്‌കൂള്‍ 2ആം ക്ലാസ് വിദ്യാര്‍ത്ഥിയാണ്
ഇന്നലെ വൈകുന്നേരം വാഹനത്തില്‍ നിന്നും വീടിന് മുന്നില്‍ ഇറങ്ങിയ ആരവ് അമ്മയുടെ കയ്യില്‍ നിന്നും പിടിവിട്ട് ഓടുകയും ഈ സമയം റോഡിലൂടെ വന്ന മറ്റൊരു സ്‌കൂളിന്റെ വാഹനം കുട്ടിയെ ഇടിക്കുകയുമായിരുന്നു. പരിക്കേറ്റ ആരവിനെ ഉടന്‍ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. കൃഷ്ണകുമാര്‍ ശ്രീദേവി ദമ്പതികളുടെ ഏക മകനാണ് ആരവ്.






