Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘മോദിയുടെ ഫോളോവേഴ്‌സില്‍ 60 ശതമാനം വ്യാജന്മാര്‍’; കണക്ക് പുറത്തുവിട്ട് ട്വിപ്ലോമസി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡഹി:നരേന്ദ്രമോദിയുടെ സമൂഹമാധ്യമമായ എക്‌സില്‍ 60 ശതമാനം ഫോളോവേഴ്‌സും വ്യാജന്മാര്‍.ട്വിപ്ലോമസി പുറത്തിവിട്ട ട്വീറ്റിലാണ് ഇക്കാര്യം പറയുന്നത്.അന്താരാഷ്ട്ര സംഘടനകളെയും സര്‍ക്കാരുകളെയും അവരുടെ ഡിജിറ്റല്‍ സ്ട്രാറ്റജി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് ട്വിപ്ലോമസി.

അടുത്തിടെ 40993,053 ഫോളോവേഴ്‌സാണ് മോദിക്കുള്ളത്.അതില്‍ 24,799,527 ഫോളോവേഴ്‌സ് വ്യാജമാണ്.വിശ്വസനീയമായ 16191,426 ഫോളോവേഴ്‌സാണ് മോദിക്കുള്ളതെന്ന് അവകാശപ്പെടുന്ന ഗ്രാഫാണ് ട്വിപ്ലോമസി ട്വീറ്റ് ചെയ്തത്.എക്‌സ് ഓഡിറ്റിനെ അടിസ്ഥാനമാക്കിയാണ് ട്വിപ്ലോമസി ആ കണക്ക് പുറത്തുവിട്ടിരിക്കുന്നത്.ഫോളോവേഴ്സിന്റെ അനുപാതം, അവസാന ട്വീറ്റിന്റെ തീയതി, ട്വീറ്റുകളുടെ എണ്ണം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് റിപ്പോര്‍ട്ട്.

സിപിഐഎം പ്രവര്‍ത്തകന്‍ സിയാദിന്റെ കൊലപാതകം:പ്രതികള്‍ക്ക് ജീവപര്യന്തം

മോദിയുടെ മാത്രമല്ല അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഫ്രാന്‍സിസ് മാര്‍പ്പാപ്പ, സല്‍മാന്‍ രാജാവ് തുടങ്ങിയ മുന്‍ നിര നേതാക്കള്‍ക്കും എക്‌സില്‍ വ്യാജ ഫോളോവേഴ്‌സ് ഉണ്ടെന്നും ട്വീറ്റില്‍ പറയുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിന് 3,696,460 വ്യാജ ഫോളോവേഴ്സും 1,715,634 വിശ്വസനീയരും ഉണ്ടെന്നും ട്വിപ്ലോമസി വെളിപ്പെടുത്തി.

Recent News

Advertisement
WhiteswanTV Footer