മലപ്പുറം : തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ പ്രവാസി വോട്ടർമാരായുള്ളത് 602 പേർ. 94 ഗ്രാമപഞ്ചായത്തുകളിലായി 517 പേരും 12 നഗരസഭകളിലായി 85 പേരുമാണ് പ്രവാസി വോട്ടർമാരായി ഉള്ളത്. ഗ്രാമപഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ പ്രവാസി വാട്ടർമാരുള്ളത് ആതവനാട് ഗ്രാമപഞ്ചായത്തിലാണ്. ഇവിടെ 41 പ്രവാസി വാട്ടർമാരുണ്ട്. പ്രവാസി വോട്ടർമാർ ഇല്ലാത്ത 17 പഞ്ചായത്തുകളും ജില്ലയിലുണ്ട്. വാഴയൂർ, വണ്ടൂർ, പാണ്ടിക്കാട്, ചോക്കാട്, തുവ്വൂർ, ഊർങ്ങാട്ടിരി, കീഴുപറമ്പ്, കുഴിമണ്ണ, പുൽപ്പറ്റ, പൊന്മുള, പുഴക്കാട്ടിരി, അബ്ദുറഹ്മാൻ നഗർ, തെന്നല, നന്നമ്പ്ര, പെരുവള്ളൂർ,മംഗലം വട്ടംക്കുളം എന്നീ പഞ്ചായത്തുകളിലാണ് പ്രവാസി വോട്ടർമാർ ഇല്ലാത്തത്.
ഒരു പ്രവാസി വോട്ടർമാരുള്ള 17 പഞ്ചായത്തുകളും ജില്ലയിലുണ്ട്. പോത്തുകൽ, എടക്കര, ചുങ്കത്തറ, ചെറുകാവ്, മുതുവല്ലൂർ, ചേലേമ്പ്ര, അമരമ്പലം, ചീക്കോട്, മൊറയൂർ, പൂക്കോട്ടൂർ, ആലിപ്പറമ്പ്, കൂട്ടിലങ്ങാടി, മൂർക്കനാട്, നിറമരുതൂർ, ഊരകം,എടരിക്കോട്, കാലടി പഞ്ചായത്തുകളിൽ ആണ് ഒരു പ്രവാസി വോട്ടർ ഉള്ളത്. ജില്ലയിൽ പ്രവാസി വോട്ടർമാരിൽ രണ്ടാമത് മാറാക്കര(39പേർ) പഞ്ചായത്തും മൂന്നാമത് എടയൂർ (28പേർ) പഞ്ചായത്തുമാണ്.
നഗരസഭകളിൽ ജില്ലയിൽ കൂടുതൽ പ്രവാസി വോട്ടർമാർ ഉള്ളത് കോട്ടക്കൽ നഗരസഭയിൽ ആണ്. 38 പ്രവാസി വോട്ടർമാരാണ് ഇവിടെയുള്ളത്. മലപ്പുറം നഗരസഭയിൽ12ഉം വളാഞ്ചേരി നഗരസഭയിൽ11ഉം വാട്ടർമാരുണ്ട്. മഞ്ചേരി, കൊണ്ടോട്ടി നഗരസഭകളിൽ പ്രവാസി വോട്ടർമാരില്ല പെരിന്തൽമണ്ണ നഗരസഭയിൽ ഒരു പ്രവാസി വോട്ടർ ആണ് ഉള്ളത്.
ജില്ലയിലെ മറ്റു നഗരസഭകളിലെ പ്രവാസി വോട്ടർമാരുടെ കണക്ക്:
പൊന്നാനി -2, തിരൂർ -5, നിലമ്പൂർ -3, താനൂർ -8, പരപ്പനങ്ങാടി -3, തിരൂരങ്ങാടി -2എന്നിങ്ങനെയുമാണ് പ്രവാസി വോട്ടർമാർ.










