കോഴിക്കോട്: പതിനൊന്നു വയസ്സുകാരിയായ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വയോധികന് കഠിന തടവ് ശിക്ഷ. കോഴിക്കോട് നന്മണ്ട സ്വദേശിയായ പുതിയോട്ടിൽ വീട്ടിൽ രവീന്ദ്രനാണ് 15 വർഷം കഠിന തടവും 35,000 രൂപ പിഴയും വിധിച്ചത്.
2017ൽ ആണ് സംഭവം നടന്നത്. പ്രതി തന്ത്രപൂർവം കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് സ്കൂളിൽ നടന്ന കൗൺസലിംഗിനിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് ബാലുശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസ് അന്വേഷണം ബാലുശ്ശേരി പൊലീസ് ഇൻസ്‌പെക്ടർ എം.കെ. സുരേഷ് കുമാർ നടത്തുകയും, പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജെതിന്‍ കോടതിയിൽ ഹാജരാകുകയും ചെയ്തു.










