സേലം: കത്തികാണിച്ച് ഭീഷണിപ്പെടുത്തി 66-കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഗോരിമേഡ് ജെല്ലിക്കാട് സ്വദേശി രവികുമാർ ആണ് പിടിയിലായത്. സേലം കോർപറേഷൻ പരിധിയിലെ ഗോരിമേഡ് സ്വദേശിനിയായ സ്ത്രീയെയാണ് ആക്രമിച്ചത്. വീടിന് പുറത്തുകിടക്കുകയായിരുന്ന ഇവരെ രണ്ട് പേർ കത്തികാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി കണ്ണൻകുറിച്ചി പൊലീസ് അറിയിച്ചു.
ഞായറാഴ്ച ബന്ധുക്കൾ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ പോലീസിൽ പരാതി നൽകി. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളിൽ ഒരാളെ തിങ്കളാഴ്ച പിടികൂടിയത്. ഒളിവിൽ കഴിയുന്ന രണ്ടാം പ്രതിക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കേസ് അമ്മാപേട്ട് വനിതാ പൊലീസിന് കൈമാറിയിട്ടുണ്ട്.






