Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കോട്ടയത്ത് ഒറ്റദിവസം കൊണ്ട് കോവിഡ് സ്ഥിതീകരിച്ചത് 70 പേർക്ക്; 227 പേർ ചികിത്സയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ഒറ്റ ദിവസം കൊണ്ട് മാത്രം കോട്ടയം ജില്ലയിൽ സ്ഥിരീകരിച്ചത് 70 കോവിഡ് കേസുകൾ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള ജില്ലകളിലൊന്നാണ് കോട്ടയം. ഈ മാസം മാത്രം 283 പേർക്കാണ് രോഗം സ്ഥിതീകരിച്ചത്. അതിൽ 227 പേർ ഇപ്പോഴും ചികിത്സയിലാണ്. മാസ്ക്, സാനിറ്റൈസർ തുടങ്ങിയവ ഉപയോഗിക്കണമെന്നും അനാവശ്യ ആൾക്കൂട്ടങ്ങൾ പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.

ഇടവിട്ടുള്ള മഴയോടെ പനിയും വ്യാപിക്കുന്നുണ്ട്. 255 ആളുകളിൽ ഇന്നലെ പനി സ്ഥിരീകരിച്ചു. ഈ മാസത്തെ 27 ദിവസത്തിനുള്ളിൽ 6969 പേരിലാണ് പനി ബാധിച്ചത്. പനിയോ, കോവിഡോ രോഗികളിൽ ഗുരുതരമായ സാഹചര്യം സൃഷ്ടിക്കുന്നില്ല എന്ന ആശ്വാസത്തിലാണ് ആരോഗ്യവകുപ്പ്. പരമാവധി ഒരാഴ്ചയ്ക്കുള്ളിൽ രോഗമുക്തി ലഭിക്കുന്നുണ്ട്. എങ്കിലും രോഗമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനുള്ള ജാഗ്രത എല്ലാവരും പുലർത്തണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix