Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

90വയസ്സുകാരിയെ നാലുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഭോപ്പാൽ: മധ്യപ്രദേശിൽ 90 വയസ്സുകാരിയെ നാലുപേർ ചേർന്ന് കൂട്ടബലാത്സംഗംചെയ്തു. മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലാണ് സംഭവം. മുഖംമൂടി ധരിച്ചെത്തിയ നാലംഗസംഘമാണ് വയോധികയെ പീഡിപ്പിച്ചത്. സംഭവത്തിൽ പോലീസിന്റെ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു. പീഡനത്തിനിരയായ വയോധിക ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അപകടനില തരണംചെയ്തതായും പോലീസ് അറിയിച്ചു.

വ്യാഴാഴ്ച രാത്രി കൃഷിയിടത്തിലെ കുടിലിൽവെച്ചാണ് വയോധികയ്ക്ക് നേരേ ആക്രമണമുണ്ടായതെന്ന് പോലീസ് പറഞ്ഞു. രാത്രി മുഖംമറച്ചെത്തിയ നാലുപേർ വയോധികയെ ക്രൂരമായി ബലാത്സംഗംചെയ്യുകയായിരുന്നു. പീഡനത്തിനിരയായ ഇവർ പിറ്റേദിവസം രാവിലെയാണ് സമീപഗ്രാമത്തിൽ താമസിക്കുന്ന മകളെ വിവരമറിയിച്ചത്. തുടർന്ന് മകളും ബന്ധുക്കളും എത്തി വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചു. കേസിലെ പ്രതികളെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് പോലീസ് പതിനായിരം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix