Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പോലീസ് സ്റ്റേഷൻ ഉപരോധം; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരേ പോലീസ് കേസെടുത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരേ പോലീസ് കേസെടുത്തു. പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷൻ ഉപരോധിച്ച സംഭവത്തിലാണ് കേസെടുത്തത്. രാഹുലിനും കണ്ടാലറിയാവുന്ന 19 പേർക്കുമെതിരെയാണ് കേസ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗത്തില്‍ പ്രതിഷേധിച്ച്‌ ബിജെപി ഓഫീസിലേക്ക് മാർച്ച്‌ നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തതിനു പിന്നാലെ പാലക്കാട്ട് ബുധനാഴ്ച സംഘർഷമുണ്ടായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി.

സംഘർഷത്തെ തുടർന്ന് രാഹുല്‍ മാങ്കൂട്ടത്തിലും പ്രവർത്തകരും പോലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബിജെപി നടത്തിയ കൊലവിളി പ്രസംഗത്തില്‍ നടപടിയെടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

മാർച്ചില്‍ പങ്കെടുത്ത സന്ദീപ് വാര്യർ അടക്കമുള്ള പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്ത് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. തുടർന്ന് എംഎല്‍എ അടക്കമുള്ളവർ പോലീസ് സ്റ്റേഷനിലേക്ക് എത്തി പ്രതിഷേധിക്കുകയായിരുന്നു.

Recent News

Advertisement
WhiteswanTV Footer