കോട്ടയം: കോൺഗ്രസ് പരിപാടികൾക്ക് പുതിയ പ്രോട്ടോകോൾ കൊണ്ടുവരുമെന്ന് കെപിസിസി. പ്രോട്ടോകോൾ മാർഗ്ഗരേഖയുടെ കരട് ഒരാഴ്ചക്കുള്ളിൽ തയ്യാറാക്കും. മുതിർന്ന നേതാക്കളും ഡിസിസി പ്രസിഡന്റുമാരും ചർച്ച ചെയ്ത് തീരുമാനിച്ച ശേഷമാകും കരട് മാർഗ്ഗരേഖയ്ക്ക് അന്തിമ അംഗീകാരം നൽകുക.
മെയ് മുതൽ പാർട്ടി പരിപാടികൾ ഈ പ്രോട്ടോകോൾ പാലിച്ചാകും നടത്തുക. പൊതുയോഗങ്ങളിൽ മാർഗ്ഗരേഖ കർശനമായിനടപ്പാക്കുകയും സ്വീകരിക്കുന്നതാണ്. താഴെ തട്ട് മുതൽ കെപിസിസി വരെയുള്ള പരിപാടികളിൽ സ്റ്റേജിൽ ആരെയൊക്കെ ഇരുത്തണമെന്നുള്ള പട്ടികയും തയ്യാറാക്കും.
കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടനത്തിനിടെ മുതിർന്ന നേതാക്കൾ വരെ അപമാനിതരായതും ട്രോളുകളിൽ നിറഞ്ഞതും ചർച്ചയായിരുന്നു. ഉദ്ഘാടന ചിത്രത്തിൽ മുഖം കിട്ടാൻ ഉന്തും തള്ളും നടത്തിയ നേതാക്കളുടെ പ്രവൃത്തി മൂലമാണ് പ്രോട്ടോകോൾ നടപ്പിലാക്കുന്നത്. ഇതിന് പിന്നാലെയാണ് പരിപാടിയിൽ പെരുമാറ്റച്ചാട്ടം കൊണ്ടുവരുന്നത്.






