മലപ്പുറം: ആരുടെയും ഭീഷണിക്ക് മുന്നില്‍ വഴങ്ങരുതെന്ന് കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി മുസ്ലിം ലീഗ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിവി അന്‍വര്‍ ഒരു ഫാക്ടര്‍ ഇല്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി വി അബ്ദുള്‍ വഹാബ് പ്രതികരിച്ചു. നിലവില്‍ നിലമ്പൂരില്‍ അന്‍വറിന് പ്രസക്തി ഇല്ലെന്നും വഹാബ് പറഞ്ഞു.
യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ടത് അന്‍വറല്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും. കോണ്‍ഗ്രസ് ഒരിക്കലും ആരുടെയും ഭീഷണിക്ക് മുന്നില്‍ വഴങ്ങരുത്. സ്ഥാനാര്‍ത്ഥിയായി ആര് വന്നാലും ലീഗ് പിന്തുണയ്ക്കുകയും വിജയിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






