കൊച്ചി: കോതമംഗലത്ത് അടിവാട് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെ ഗാലറി തകര്‍ന്നു വീണു. അപകടത്തില്‍ 52പേര്‍ക്ക് പരിക്കേറ്റു.അപകടത്തില്‍ സംഘാടക സമിതിക്കെതിരെ പൊലീസ് കേസെടുത്തു. വ്യക്തിഗത സുരക്ഷ അല്ലെങ്കില്‍ ജീവന് അപകടപ്പെടുത്തുന്നത്തിന് എതിരെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പോത്താനിക്കാട് പൊലീസ് കേസെടുത്തത്. നാലായിരത്തോളം കാണികള്‍ മത്സരം കാണാന്‍ എത്തിയിരുന്നു. അപകടം നടന്ന സ്ഥലത്ത് ഇപ്പോള്‍ പോത്താനിക്കാട് പോലീസ് പരിശോധന നടത്ത്ി.






