തമിഴ് നടി ജനനി അയ്യര്‍ വിവാഹിതയാകുന്നു. അടുത്ത സുഹൃത്ത് ആയ സായി റോഷന്‍ ശ്യാം ആണ് വരന്‍. വിവാഹ നിശ്ചയ ചിത്രങ്ങള്‍ നടി പ്രേക്ഷകര്‍ക്കായി പങ്കുവച്ചു.
‘അവന്‍ ഇവന്‍’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ജനനി തമിഴ്, മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ത്രി ഡോട്സ് എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് ജനനി അയ്യര്‍ മലയാളത്തിലേക്ക് എത്തിയത്. പിന്നീട് ‘കൂതറ’ എന്ന ചിത്രത്തിലും തിളങ്ങി.
ത്രി ഡോട്സും കൂതറയും കൂടാതെ, സെവന്‍ത് ഡേ, ഇത് താണ്ടാ പൊലീസ്, മാ ചു ക എന്നീ ചിത്രങ്ങളിലും ജനനി അഭിനയിച്ചിട്ടുണ്ട്. ജനനിയുടെ കരിയറില്‍ ഒരു വന്‍ ബ്രേക്ക് സംഭവിച്ചത് തെകിടി എന്ന തമിഴ് ചിത്രത്തിലെ ‘വിണ്‍മീന്‍..’ എന്ന് തുടങ്ങുന്ന പാട്ടിന് ശേഷമാണ്. എന്നാല്‍ നായികാവേഷങ്ങള്‍ അധികം ലഭിക്കാതിരുന്നതിനാല്‍ സഹനടി വേഷങ്ങളിലേക്കും നടി ചുരുങ്ങി.






