തിരുവന്തപുരം : നെയ്യാറ്റിന്‍കര വെള്ളറടയില്‍ കിണറ്റില്‍ വീണു മൂന്നു വയസുകാരി മരിച്ചു. ചൂണ്ടിക്കല്‍ സ്വദേശി ചന്ദ്രമോഹന്‍ – ആരതി ദമ്പതികളുടെ മകള്‍ നക്ഷത്ര (3)ആണ് മരിച്ചത്. അച്ഛന്‍ വിദേശത്താണ്. നക്ഷത്രയെയും സഹോദരി നിവേദ്യയെയും മാതാവിന്റെ വീട്ടില്‍ നിര്‍ത്തിയിട്ട് പുറത്തു പോയതായിരുന്നു. കുട്ടിയെ കാണാത്തതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് കിണറ്റില്‍ നിന്ന് മൃതദേഹം കിട്ടിയത്. പൊക്കം കുറഞ്ഞ കൈവരിയുള്ള കിണറിലാണ് കുട്ടി വീണത്. സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.






