ആലപ്പുഴ: പ്രായപൂർത്തിയാക്കത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനും കുട്ടിയുടെ മാതാവും അറസ്റ്റിൽ. പെൺകുട്ടി വീട്ടിൽ സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ രണ്ടാനച്ഛൻ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. 2024 സെപ്റ്റംബറിലായിരുന്നു സംഭവം.
പീഡന വിവരം പെൺകുട്ടി അമ്മയോടു പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. രണ്ടാനച്ഛൻ വീണ്ടും കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തു. കുട്ടിയെ മാനസികമായി തളർത്തുന്ന രീതിയിൽ പെരുമാറിയിട്ടും അമ്മ പ്രതികരിക്കാൻ തയ്യാറായില്ല. ഒടുവിൽ സഹികെട്ട കുട്ടി മാന്നാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.




