കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഹോട്ടലിലുണ്ടായ തീപ്പിടത്തത്തില്‍ 14 പേര്‍ മരിച്ചു. കൊൽക്കത്തയിലെ നഗരമധ്യത്തിലുള്ള ഹോട്ടലിൽ ചൊവ്വാഴ്ച രാത്രി 8.30 -ഓടെയാണ് തീപ്പിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കിയതായി കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ മനോജ് കുമാര്‍ വര്‍മ മാധ്യമങ്ങളോട് പറഞ്ഞു.
ഷോര്‍ട്ട് സർക്യൂട്ടാകാം തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നും പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു.




