സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഇന്ത്യൻ ക്രിക്കറ്റിന്റെ ഹിറ്റ്മാന് പിറന്നാള്‍; രോഹിത് ശർമ്മ @ 38

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് ഇന്ന് മുപ്പത്തിയെട്ടാം ജന്മദിനം. ഹിറ്റ്മാന് ജന്മദിനാശംസകൾ നേരുകയാണ് ക്രിക്കറ്റ് ലോകവും ആരാധകരും. ഈ പിറന്നാൾ ആഘോഷിക്കുമ്പോൾ ഒരുപാട് നേട്ടങ്ങൾ ഇന്ത്യൻ ക്രിക്കറ്റിന് സമ്മാനിച്ച രോഹിത് ശർമയുടെ റെക്കോഡുകൾ നിരവധിയാണ്. ഐപിഎല്ലിൽ 20 തവണ പ്ലേയർ ഓഫ് ദി മാച്ച് പുരസ്കരം നേടിയ ഏക ഇന്ത്യൻ ക്രിക്കറ്റെർ ആണ് രോഹിത് ശർമ. മറ്റൊരു ഇന്ത്യൻ താരത്തിനും ഈ നേട്ടം ഇതുവരെ സ്വന്തമാക്കാൻ സാധിച്ചിട്ടില്ല.

സംഭവബഹുലമാണ് രോഹിതിന്റെ 18 വര്‍ഷം നീണ്ട കരിയര്‍. വൈറ്റ് ബോളിലെ എക്കാലത്തേയും മികച്ച താരങ്ങളുടെ കൂട്ടത്തില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കാനാവില്ല. ഏകദിന ക്രിക്കറ്റിലെ മൂന്ന് ഇരട്ട സെഞ്ചുറികളും, ട്വന്റി20യിലെ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേട്ടവുമെല്ലാം അതിന് സാക്ഷ്യമാണ്.

ഒരു വ്യാഴവട്ടക്കാലത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യക്ക് ട്വന്റി 20 ലോകകപ്പും അടുത്തിടെ ഐസിസി ചാന്പ്യന്‍സ് ട്രോഫി കിരീടവും സമ്മാനിച്ച് ഏക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരുടെ ലിസ്റ്റിലും തന്റേതായൊരു മുദ്ര രോഹിത് കുറിച്ചുവെച്ചു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.