കണ്ണൂർ: ഇന്ന് രാവിലെ വാഹനപരിശോധനയ്ക്കിടെയാണ് എടാട്ട് വെച്ച് യുവതി അടക്കം 3 പേർ 10 ഗ്രാമിലേറെ നിരോധിത എംഡിഎംഎയുമായി പോലീസ് പിടിയിലായത്. എടാട്ട് സ്വദേശികളായ ഷിജിനാസ്, പ്രജിത പി, പെരുമ്പ സ്വദേശി ഷഹബാസ് പി എന്നിവരാണ് പോലീസ് പിടിയിലായത്. നടപടികൾ പൂർത്തിയാക്കി പോലീസ് ഇവരെ കോടതിയിൽ ഹാജരാക്കും. രണ്ട് കുട്ടികളുടെ മാതാവാണ് പ്രജിത പി. ഇവർ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ് എന്നാണ് ലഭിക്കുന്ന വിവരം. ഷിജിനാസ് മുൻപും മയക്കുമരുന്ന് കേസിൽ പ്രതിയായിരുന്നു.



