ബെംഗളൂരു: ബെംഗളൂരുവിൽ വിദേശ വനിത കൊല്ലപ്പെട്ട നിലയിൽ. ആഫ്രിക്കൻ വംശജയായ യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. ബെംഗളൂരു ചിക്കജാലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കൊലപാതകത്തിന് ശേഷം മൈതാനത്ത് മൃതദേഹം ഉപേക്ഷിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. യുവതിയുടെ കഴുത്തിലും തലയിലും പരിക്കുകളുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






