തിരുവനന്തപുരം: കേരളം കാത്തിരുന്ന വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വപ്ന സാക്ഷാൽക്കരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അങ്ങനെ നമ്മൾ ഇതും നേടിയെന്ന് മുഖ്യമന്ത്രി പ്രസംഗത്തിലൂടെ പറഞ്ഞു.കേരളത്തിന്റെ ദീർഘകാല സ്വപ്മനമാണ് നമ്മൾ നേടിയത് ഇത് അഭിമാനകരമായ നിമിഷമെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പോർട്ടായി വിഴിഞ്ഞം മാറിയതുകൊണ്ട് ലോകമെമ്പാടുമുള്ള ശ്രദ്ധ വിഴിഞ്ഞതിനു ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം പദ്ധതി വികസിപ്പിച്ച അദാനി ഗ്രൂപ്പിനോടും, പദ്ധതിയിൽ സഹകരണവും പിന്തുണയും നനൽകിയ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
ചരിത്രത്തിന്റെ വിസ്‌മൃതിയിൽ നിന്ന് വിഴിഞ്ഞത്തെ വീണ്ടെടുത്ത് നവീകരിക്കുകയും വികസിപ്പിക്കുകയും ചെയ്ത് സാർവദേശീയ തുറമുഖമാക്കി മാറ്റിയത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയും നിശ്ചയദാർഢ്യവുമാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 8686 കോടി രൂപയാണ് തുറമുഖത്തിന്റെ ചിലവ്. രാജ്യത്തെ ആദ്യ ട്രാൻസ് ഷിപ്മെന്റ് തുറമുഖം കൂടിയാണ് വിഴിഞ്ഞം.






