തിരുവനന്തപുരം : കർഷകർക്ക് ഭീഷണിയായി കമുകു കൃഷിയിലെ കുമിൽ രോഗം. മുൻകാലങ്ങളിൽ ഈ രോഗം തീരെ ഉണ്ടായിരുന്നില്ല എങ്കിലും രണ്ട് വർഷത്തിലേറെയായി മിക്ക കർഷകരുടെയും കമുകുകളിൽ മഞ്ഞളിപ്പ് രോഗവും കുമിൾ രോഗവും വ്യാപകമായി കാണുന്നുണ്ട്. രോഗം ബാധിച്ച നിരവധി കമുകുകളാണ് നശിച്ചത്. ഇതാണ് കർഷകരെ കടുത്ത പ്രതിസന്ധിയിലാകുന്നത്.
മഞ്ഞളിപ്പ് രോഗംമൂലം അടക്ക കായ്ക്കൽ കുറഞ്ഞ സാഹചര്യം ഉണ്ടായിരുന്നു . അതേസമയം കുമിൾ രോഗം വന്നതോടെ കർഷകർ കമുക് കൃഷിയിൽ നിന്ന് റബർ കൃഷിയിലേക്ക് പോകുന്ന കാഴ്ചയാണ് സംസ്ഥാനത്ത് കാണുന്നത്. പ്രദേശത്ത് കൃഷി വകുപ്പ് ജീവനക്കാരെത്തി പരിശോധിച്ച് അടിയന്തര നിർദേശങ്ങൾ നൽകിയില്ലെങ്കിൽ മുഴുവൻ കമുക് കൃഷിയും നശിക്കുമെന്നാണ് കർഷകർ പറയുന്നത്. സാധാരണഗതിയിൽ മൂന്ന് വർഷം പഴക്കം ചെന്ന തൈകൾക്കാണ് കൂടുതലായും കുമിൾ രോഗം ബാധിച്ചിട്ടുള്ളത്.






