സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഇന്ത്യ പാക് സംഘര്‍ഷം; പാകിസ്താനില്‍ ഭക്ഷ്യ, ഇന്ധന ക്ഷാമമെന്ന് സൂചന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള സംഘര്‍ഷം ശക്തമാകുന്നതിനിടെ പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചു. 48 മണിക്കൂര്‍ നേരത്തേക്ക് പമ്പുകള്‍ അടച്ചിടാന്‍ ഇസ്ലാമാബാദ് ക്യാപിറ്റല്‍ ടെറിട്ടറി ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റാണ് ഉത്തരവിട്ടത്. ഈ നീക്കത്തിന് പിന്നിലെ കാരണം ഉത്തരവില്‍ വ്യക്തമല്ലെങ്കിലും പാകിസതാന്‍ കടുത്ത ഇന്ധനക്ഷാമത്തിലേക്ക് കടക്കുന്നുവെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പാകിസ്താനില്‍ ഭക്ഷ്യക്ഷാമവും ഉണ്ടെന്നാണ് സൂചനകള്‍.

ഡല്‍ഹിയിലേക്ക് പാകിസ്താന്‍ അയച്ച മിസൈല്‍ ഹരിയാനയിലെ സിര്‍സയില്‍ വച്ച് ഇന്ത്യ തകര്‍ത്തിരുന്നു. പിന്നാലെ പാകിസ്തനിലെ തന്ത്രപ്രധാന വ്യോമതാവളങ്ങളായ റാവല്‍പിണ്ടിയിലുള്ള നുര്‍ ഖാന്‍, ചക്‌വാലിലെ മുറീദ്, ഝാങ്ങിലെ റഫീഖീ എന്നിവിടങ്ങളില്‍ ഇന്ത്യ കനത്ത പ്രഹരവുമേല്‍പ്പിച്ചു. ഇക്കാര്യം പാകിസ്താന്‍ സ്ഥീരീകരിച്ചിട്ടുണ്ട്. പാക്ക് തലസ്ഥാനമായ ഇസ്ലാമാബാദില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം അകലെയാണ് നുര്‍ ഖാന്‍. ഇവിടെ ഇന്ത്യ കനത്ത ആക്രമണം നടത്തിയതിനു പിന്നാലെയാണ് പെട്രോള്‍ പമ്പുകള്‍ അടച്ചിടാനുള്ള നിര്‍ദേശം വന്നത്്.

ഇന്ത്യയുമായുള്ള യുദ്ധം പാകിസ്താന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന് അമേരിക്കന്‍ റേറ്റിങ് ഏജന്‍സിയായ മൂഡീസ് അടുത്തിടെ ചൂണ്ടിക്കാട്ടിയിയിരുന്നു. ഈ സാഹചര്യത്തിലും, രാജ്യത്തെ രാഷ്ട്രീയ, സൈനിക മേഖലകളില്‍ നിന്നുള്ള സമ്മര്‍ദത്തിനടിപ്പെട്ടാണ് ഇന്ത്യയ്‌ക്കെതിരെ ആക്രമണത്തിന് പാകിസ്താന്‍ സാഹസം കാട്ടുന്നതെന്നാണ് വിലയിരുത്തല്‍.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.