കോട്ടയം: ഏറ്റുമാനൂരില്‍ നിയന്ത്രണം വിട്ട കാറും മിനിലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാര്‍ യാത്രികനായ വള്ളിക്കോട് സ്വദേശി മജോ ജോണാണ് മരിച്ചത്.
രണ്ടുപേരെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ഏറ്റുമാനൂര്‍ ക്ഷേത്രത്തിനു മുന്നിലായിരുന്നു അപകടം.കാറില്‍ കുടുങ്ങിപ്പോയ യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്ത് എത്തിച്ചത്






