പത്തനംതിട്ട: ഇടവമാസ പൂജകള്‍ക്കായി ശബരിമല നട നാളെ (14.05.25) തുറക്കും. 19 വരെയാണ് പൂജകളുള്ളത്. നാളെ വൈകീട്ട് 4ന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്‌മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ് അരുണ്‍ കുമാര്‍ നമ്പൂതിരിയാണ് നട തുറക്കുക.
ദിവസവും ഉദയാസ്തമന പൂജ, പടി പൂജ, കളഭാഭിഷേകം, എന്നീ വിശേഷാല്‍ വഴിപാടുകളാണ് സന്നിധാനത്തുണ്ടാവുക. രാഷ്ട്രപതിയുടെ സന്ദര്‍ശനം ഒഴിവാക്കിയതിനാല്‍ 18നും 19നും തീര്‍ഥാടകര്‍ക്കു ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് അനുവദിച്ചിട്ടുണ്ട്.




