തമിഴ്‌നാട് : തമിഴ്‌നാട്ടിൽ ഡിഎംകെ പ്രവർത്തകന്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം. രുനെൽവേലി ജില്ലയിലെ കീഴ മൂന്നിർപള്ളത്ത് ഒരു ദ്രാവിഡ മുന്നേറ്റ കഴകം പ്രവർത്തകൻ സെൽവാസങ്കരുടെ വീടിന് നേരെയാണ് ബോംബ് ആക്രമണം ഉണ്ടായത്. ഡിഎംകെയുടെ പളനി സൗത്ത് യൂണിയൻ ട്രഷററായി പ്രവർത്തിക്കുകയായിരുന്നു ഇദ്ദേഹം. ഇന്നലെ പുലർച്ചെ ആയിരുന്നു ആക്രമണം ഉണ്ടായത്. ഗേറ്റിന് മുമ്പിൽ വലിയ ശബ്ധം കേട്ടതിനെ തുടർന്നാണ് വീട്ടുക്കാർ ആക്രമണത്തിന്റെ കാര്യം അറിയുന്നത് .
ശബ്‍ദം കേട്ട് വീട്ടുക്കാർ പുറത്തേക്കോടിയപ്പോൾ തന്നെ രണ്ടാമെട്ടും ആക്രമണം നടന്നു . ഉടൻ തന്നെ വീട്ടുക്കാർ തീ അണയ്ക്കാൻ ശ്രമിക്കുകയും പിന്നീട് പോലീസിനെ അറിയിക്കുകയും ചെയ്തു. പരിസരത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, മുഖംമൂടി ധരിച്ച നാല് പേർ സംഭവസ്ഥലത്ത് എത്തിയതായും രണ്ട് പെട്രോൾ ബോംബുകൾ എറിഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നെന്നും പോലീസ് കണ്ടെത്തി.




