Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോഴിക്കോട് മുണ്ടുപാലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: മുണ്ടുപാലത്ത് യുവാവിനെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങല്ലൂർ സ്വദേശി ഷെരീഫ് അഹമ്മദാണ് മരിച്ചത്. സംഭവത്തിൽ കൊലപാതക സാധ്യതയുണ്ടെന്നാണ് പ്രാഥമിക സംശയം.

ഷെരീഫ് അഹമ്മദിന്റെ സുഹൃത്താണ് മരണവിവരം പന്തീരങ്കാവ് പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്. മൃതദേഹത്തിൽ പല ഭാഗങ്ങളിലും രക്തപ്പാടുകൾ കണ്ടെത്തിയതായി വിവരം. കഴിഞ്ഞ രാത്രി പ്രദേശത്ത് നായകൾ കൂട്ടമായി കുരച്ചിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. എന്നാൽ ശക്തമായ മഴയുണ്ടായിരുന്നതിനാൽ ആരും പ്രത്യേകിച്ച് ശ്രദ്ധിച്ചില്ലെന്നും അവർ വ്യക്തമാക്കി.

അതേസമയം, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സംഭവമായിരിക്കാമെന്ന സംശയവും നാട്ടുകാർ ഉയർത്തുന്നുണ്ട്. ഏകദേശം എട്ട് മാസം മുമ്പ് വാഹനക്കച്ചവടവുമായി ബന്ധപ്പെട്ടവർക്കാണ് വീട് വാടകയ്ക്ക് നൽകിയതെന്നാണ് വിവരം. ഇവിടെ സ്ഥിരമായി ആളുകൾ താമസിച്ചിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer