ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തിൽ തുർക്കി പാകിസ്ഥാനെ പിന്തുണച്ചതിന് പിന്നാലെ തുർക്കിയിലെ ഇനോനു സർവകലാശാലയുമായുള്ള കരാർ റദ്ദാക്കി ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു). ദേശീയ സുരക്ഷ മുൻനിർത്തിയാണ് കരാർ റദ്ദാക്കിയത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ജെഎൻയു ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ഒരു പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്.ദേശീയ സുരക്ഷ മുൻനിർത്തി തുർക്കി സർവകലാശാലയുമായുള്ള കരാർ (എംഒയു) താത്കാലികമായി റദ്ദാക്കിയെന്നാണ് ഡൽഹി സർവകലാശാല എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.
ജെഎൻയു രാജ്യത്തിനൊപ്പം നിലകൊള്ളുന്നു എന്നും പോസ്റ്റിൽ വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് ഇരു സർവകലാശാലകളും തമ്മിൽ കരാർ ഒപ്പുവെച്ചത്. 2028 ഫെബ്രുവരി വരെ, മൂന്നു വർഷത്തേക്കായിരുന്നു കരാർ. എന്നാൽ, നിലവിലെ പശ്ചാതലത്തിൽ മൂന്നര മാസത്തിൽ തന്നെ കരാർ റദ്ദായി.






