Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആരതി പൊടിയുടെ വാക്കുകൾക്ക് നന്ദിയെന്ന് രേണു സുധി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സാമൂഹ്യമാധ്യമങ്ങളിൽ വലിയ തോതിലുള്ള വിമർശനങ്ങൾ നേരിടുന്നയാളാണ് രേണു സുധി. രേണുവിന്റെ അഭിനയത്തെ വിമർശിച്ചുകൊണ്ടുള്ള മോശം കമന്റുകളാണ് ഏറെയും. ഇതിനിടെ, രേണുവിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഇൻഫ്ളുവൻസറും സംരംഭകയുമായ ആരതി പൊടി. രേണുവിനെ വെച്ച് ഫോട്ടോഷൂട്ട് ചെയ്യാൻ ആഗ്രഹമുണ്ട് എന്നാണ് ആരതി പറഞ്ഞത്. ഭർത്താവും മുൻ ബിഗ്ബോസ് താരവുമായ റോബിൻ രാധാകൃഷ്ണനും ഇതിനെ പിന്തുണച്ചിരുന്നു. ഇപ്പോളിതാ ആരതിക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് രേണു.

ആരതിയുടെ വാക്കുകൾ കേട്ട് സന്തോഷമായെന്നും ഫോട്ടോഷൂട്ടിനു വിളിച്ചാൽ ഉറപ്പായും പോകുമെന്നും രേണു പറയുന്നു. ”എന്റെ ഇഷ്ടത്തിന് ഞാൻ ജീവിക്കട്ടെയെന്നു പറയുന്നതു കേട്ടിട്ട് എനിക്ക് ഒരുപാട് സന്തോഷമായി. രേണു സുധിയെ തനിക്ക് ഇഷ്ടമാണെന്ന് ആരതി മാം പറയുന്നുണ്ട്. രേണുവിനെ വെച്ച് ഫോട്ടോഷൂട്ട് ചെയ്യാം എന്ന് റോബിൻ സാറും പറയുന്നുണ്ട്. എന്നെ വിളിച്ചാൽ ഞാൻ ഉറപ്പായും പോകും. ഞാൻ ആരതിക്ക് മെസേജ് അയച്ചിട്ടുണ്ട്. എനിക്ക് മറുപടിയും നൽകി. വിളിക്കാമെന്ന് പറഞ്ഞു. ഒരുപാട് സന്തോഷം”, രേണു സുധി പറഞ്ഞു. നെഗറ്റീവ് കമന്റുകൾ എല്ലാവരെക്കുറിച്ചും ഉണ്ടാകും. മനസിലെ ചിന്തകളാണ് പുറത്തേക്ക് വരുന്നത്. സംസ്കാരമില്ലാത്തവരാണ് ഇത്തരത്തിൽ പെരുമാറുന്നതെന്നും രേണു കൂട്ടിച്ചേർത്തു.

Recent News

Advertisement
WhiteswanTV Footer