ചെന്നൈ: ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഗൗതമി.
സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടാണ് ഭീഷണികളാണ് വരുന്നതെന്ന് ചെന്നൈ പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ ഗൗതമി പറയുന്നു.
തുടർച്ചയായി ഭീഷണിപ്പെടുത്തുന്നതിൽ ആശങ്ക പ്രകടിപ്പിച്ച ഗൗതമി, തൻ്റെ സുരക്ഷ ഉറപ്പാക്കാൻ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും അഭ്യർത്ഥിക്കുന്നുണ്ട്. ചെന്നൈയിലെ നീലങ്കരൈയിലുള്ള ഗൗതമിയുടെ ഒൻപത് കോടി രൂപ വിലമതിക്കുന്ന സ്വത്തുമായി ബന്ധപ്പെട്ട തർക്കം നടക്കുകയാണ്. ഈ വസതു അഴകപ്പൻ എന്നയാൾ അനധികൃതമായി കൈക്കലാക്കിയെന്ന് ആരോപിച്ച് ഗൗതമി നേരത്തെ പരാതി നൽകിയിരുന്നു. പിന്നാലെ കോടതി നിർദ്ദേശപ്രകാരം തകർക്കഭൂമി സീൽ ചെയ്തു.
കൂടാതെ തർക്കം പരിഹരിക്കാൻ ചില ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടതായും ഗൗതമിയുടെ പരാതിയിൽ പരാമർശിക്കുന്നു. ചിലർ തനിക്കെതിരെ പ്രതിഷേധത്തിനല്ല ഒരുക്കങ്ങൾ നടത്തുന്നുണ്ടെന്നും അത് തന്നെ അപായപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായും ഗൗതമിയുടെ പരാതിയിൽ പറയുന്നു.
Content: Actress Gautami seeks police protection as life is in danger






