ഡൽഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിൽ 13 എഎപി കൗൺസിലർമാർ രാജിവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെയാണ് ആംആദ്മിക്ക് തിരിച്ചടിയായി മുനിസിപ്പല്‍ കോര്‍പ്പറേഷനിൽ ഈ കൂട്ടരാജി.
എഎപി നേതാവ് മുകേഷ് ഗോയലിന്റെ നേതൃത്വത്തിൽ 13 പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ രാജിവെച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചതായി പ്രഖ്യാപിച്ചു. ‘ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടി’ എന്നാണ് പുതിയ പാര്‍ട്ടിയുടെ പേരെന്ന് മുകേഷ് ഗോയൽ അറിയിച്ചു.






