പത്തനംതിട്ട : ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ വീണ്ടും യാക്കോബായ സഭ നിരണം ഭദ്രാസനാധിപനായി നിയമിച്ചു. 2023ല്‍ മാര്‍ കുറിലോസ് സ്ഥാനം ഒഴിഞ്ഞിരുന്നു. നിലവില്‍ യാക്കോബായ സഭ നിരണം ഭദ്രാസനത്തിന്റെ സഹായ മെത്രാപൊലീത്തയായിരുന്ന മാര്‍ ബര്‍ണബാസ് രാജിവച്ചു. സഭ അധ്യക്ഷന്‍ മാര്‍ ബര്‍ണബാസ് രാജിക്കത്ത് നല്കി. ഗിവര്‍ഗീസ് മാര്‍ കുറിലോസിന് കാതോലിക്ക ബാവ നിയമന ഉത്തരവ് നല്കി.






