Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രേണു സുധി വീണ്ടും നായിക; തൻസീർ കൂത്തുപറമ്പിന്റെ ഏറ്റവും പുതിയ ആൽബം ഉടൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൻസീർ കൂത്തുപറമ്പ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ആൽബത്തിൽ രേണു സുധി നായികയാകുന്നു. സഹതാരമായി എത്തുന്നത് രേണു സുധിയുടെ ഏറ്റവും പുതിയ കരിമിഴി കണ്ണാൽ എന്ന ആൽബത്തിലെ നായകനായ പ്രതീഷാണ്. തൻസീറിനൊപ്പമുള്ള വിഡിയോ രേണു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ‘അങ്ങനെ ഞാനും പ്രതീഷും, പുതിയ ആൽബത്തിനു തുടക്കം’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ‘ഈ പ്രാവശ്യത്തെ പെരുന്നാൾ രേണു സുധിയും പ്രതീഷും തൂക്കും’ എന്ന അടിക്കുറിപ്പോടെ പ്രതീഷും രേണു സുധിക്കൊപ്പമുള്ള വിഡിയോ പങ്കുവച്ചിട്ടുണ്ട്.

പെരുന്നാളിന് ആൽബം പ്രേക്ഷകർക്ക് മുന്നിലെത്തും എന്നാണ് സൂചന‍‍‍. പട്ടുപാവടയും ബ്ലൗസുമിട്ട് നാടൻ വേഷത്തിലായിരിക്കും രേണു സുധി ആൽബത്തിൽ പ്രത്യക്ഷപ്പെടുക. ആശംസകളും പ്രാർഥനകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ‘ദൈവാനുഗ്രഹം ഉണ്ടാവട്ടെ’ ‘സുപ്പർ’, ‘അടിപൊളി’ എന്നിങ്ങനെയാണ് ചില കമന്റുകൾ.

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ്. അഭിമുഖങ്ങളിലൂടെയും റീൽ വിഡിയോകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമാണ് രേണു സോഷ്യൽ മീഡിയയ്ക്ക് സുപരിചിതയായത്. രേണുവിന്റെ ഫോട്ടോഷൂട്ടുകളും ആൽബങ്ങളുമൊക്കെ പലപ്പോവും വലിയ രീതിയിലുള്ള വിമർശനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്.

Advertisement
WhiteswanTV Footer