പൂനെ : സ്ത്രീധന പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസെടുത്തതിനെ തുടർന്ന് പ്രാദേശിക നേതാവിനെയും മകനെയും പുറത്താക്കി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി. എൻസിപി നേതാവായ രാജേന്ദ്ര ഹഗവാനെ, മകൻ സുശീൽ എന്നിവരെയാണ് പാർട്ടി പുറത്താക്കിയത്. ഇവരെ പുറത്താക്കിയ കാര്യം പൂനെ ജില്ലാ എൻസിപി മേധാവി ശിവാജി ഗാർജെയാണ് അറിയിച്ചത്. അതേസമയം ഇരുവരും ഒളിവിൽ തന്നെ തുടരുകയാണ്. വൈഷ്ണവി എന്ന ഇരുപത്തിയാറുകാരിയാണ് മെയ് 16 ന് പൂനെയ്ക്കടുത്തുള്ള ബവ്ധാൻ പ്രദേശത്തുള്ള ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത് . വിവാഹ സമയത്ത് ഭർത്താവിന്റെ കുടുംബത്തിന് സ്വർണ്ണം, വെള്ളി, ഒരു എസ്യുവി കാർ എന്നിവ നൽകിയതായി വൈഷ്ണവിയുടെ മാതാപിതാക്കൾ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഭർത്താവിന്റെ കുടുംബം വീണ്ടും ഭൂമി വാങ്ങാനായി പണം ആവശ്യപ്പെട്ടു. രണ്ടു കോടി രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. എന്നാൽ ഇത് കൊടുക്കാൻ സാധിക്കാത്തതിനാൽ പിന്നീട് യുവതിയെ ഭർത്താവിന്റെ വീട്ടുക്കാർ ഉപദ്രവിക്കുകയായിരുന്നു. അതേസമയം ഭർത്താവിന്റെ വീട്ടുക്കാർക്കെതിരെ ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം എന്നിവയുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിത
വകുപ്പുകൾ പ്രകാരം ഭർത്താവ് സുശീൽ ഹഗവാനെ, ഇയാളുടെ പിതാവ് രാജേന്ദ്ര ഹഗവാനെ, സഹോദരീഭർത്താവ്,എന്നിവർക്കെതിരെ റിപ്പോർട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.






