മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എൺപതാം പിറന്നാൾ. മൂന്നാംവട്ടവും പിണറായി വിജയൻ എന്നു സിപിഎം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പിറന്നാൾ ദിനം കടന്നുവരുന്നത്. കഴിഞ്ഞ രണ്ടരപതിറ്റാണ്ടായി കേരളരാഷ്ട്രീയം കറങ്ങിത്തിരിയുന്നത് പിണറായി വിജയൻ ഒറ്റപ്പേരിനെച്ചുറ്റിയാണ്.
സിപിഎമ്മിന്‍റെ എതിരാളികൾ രാഷ്ട്രീയ തന്ത്രങ്ങളൊരുക്കുന്നതും ഈ വ്യക്തിയെ മുന്നിൽക്കണ്ടാണ്.2006ൽ അധികാരമൊഴിയുമ്പോൾ, എസ്എൻസി ലാവ്ലിൻ കേസ് സിബിഐക്കു വിട്ട്, മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചെക്ക് വച്ചത് അന്നത്തെ പ്രതിപക്ഷ നേതാവിനല്ല, പാർട്ടി സെക്രട്ടറി പിണറായി വിജയനാണ്. ഇരുപതു വർഷങ്ങൾക്കിപ്പുറം പ്രതിപക്ഷം കച്ചമുറുക്കുന്നതും സിപിഎം എന്ന പാർട്ടിക്കെതിരേയല്ല, പിണറായി വിജയൻ എന്ന മുഖ്യമന്ത്രിക്ക് നേരേയാണ്.






