സി പി സുഗതൻ
പുലി പുലിയായി തന്നെ ഇരിക്കണം, നമ്മൾ ചിലരിൽ നിന്നും, അവർ ഇരിക്കുന്ന സ്ഥാനത്തു നിന്നും അവർ ഇരിക്കുന്ന കസേരയുടെ വലിപ്പത്തിൽ നിന്നും അവരുടെ പ്രായത്തിൽ നിന്നും മിനിമം പ്രതീക്ഷിക്കുന്ന ചില സ്റ്റാൻഡേർഡ് ഉണ്ട്. ആ മിനിമം പ്രതീക്ഷ പുലർത്തുന്നവർ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങളുടെ ബഹുമാനവും സ്നേഹവും നേടുന്നു. അല്ലാത്തവർ സ്വയം അപഹാസ്യർ ആയിത്തീരുന്നു. രണ്ടുദാഹരണം കൊണ്ട് അതു വ്യക്തമാക്കാം.
കേരളത്തിന്റെ രാഷ്ട്രീയ /സാമൂഹ്യ /ഭരണ മണ്ഡലത്തിൽ കഴിഞ്ഞ പത്തു വർഷം കൊണ്ട് എപ്പോഴും നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ രാഷ്ട്രീയം എനിക്കില്ല എങ്കിലും അദ്ദേഹത്തിന്റെ 80 ആം പിറന്നാള് ആശംസകൾ നേരാൻ എനിക്ക് മനസ്സ് വരുന്നത് അദ്ദേഹം മുഖ്യമന്ത്രി കസേരയിൽ വന്നതിനു ശേഷം ഇന്നേവരെ ആ കസേരക്ക് യോജിക്കാത്ത ഒരു വാക്കും അദ്ദേഹം പറഞ്ഞിട്ടില്ല എന്നത് തന്നെയാണ്. അദ്ദേഹത്തിന്റെ പത്ര സമ്മേളനം ആയാലും അസ്സെമ്പ്ളിയിൽ ആയാലും പ്രതിപക്ഷ ബഹുമാനമില്ലാതെ ഇന്നേവരെ ആവശ്യമില്ലാത്ത ഒരു വാക്കും പറഞ്ഞിട്ടില്ല.
കർശനമായ നിലപാടുകൾ വേണ്ടിടത്തു അതെടുക്കുകയും അൽപ്പം ചിരി വേണ്ടിടത്തു അതാകുകയും ചേർത്തു പിടിക്കേണ്ടവരെ ചേർത്തു പിടിക്കുകയും തള്ളേണ്ടവരെ തള്ളുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ നയം ഒരു മുഖ്യമന്ത്രിക്ക് ചേർന്നത് തന്നെയാണ്. ബാക്കിയൊക്കെ രാഷ്ട്രീയം. ഞാനിതു പറയുമ്പോൾ എന്നോട് അഭിപ്രായ വ്യത്യാസം ഉണ്ടാകാം. ആയിക്കോളൂ. എന്നാലും സത്യം അതാണ്.
2.ദിവ്യ. s. അയ്യർ കേരളത്തിലെ ഒരു IAS ഉദ്യോഗസ്ഥയാണ്. നല്ല അഴിമതി ഇല്ലാത്ത ഒരു അഡ്മിനിസ്ട്രേറ്റർ ആകുക എന്നതാണ് അവരുടെ സ്വധർമ്മം. തമാശ പറയാനും, ചിരിക്കാനും, മറ്റുള്ളവരെ ചിരിപ്പിക്കാനും, സ്വയം ചിരിക്കാനും നമ്മുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനുമൊക്കെ നമ്മൾക്ക് അവകാശമുണ്ട്. പക്ഷെ അതൊക്കെ അഡ്മിനിസ്ട്രേഷൻ കഴിഞ്ഞ് വിശ്രമ വേളയിലെ വിനോദ പ്രവർത്തികളായി സമൂഹത്തിൽ പ്രതിഫലിപ്പിക്കാം. പക്ഷെ ദിവ്യ s അയ്യർ ഇന്ന് കേരളത്തിലെ റീൽസ് ഗേൾ ആണ്. ആട്ടവും പാട്ടും ഡാൻസും എന്നു വെണ്ട എല്ലാമുണ്ട് .
IAS എന്നു പറഞ്ഞാൽ = ഇന്ത്യൻ ആട്ടക്കാരി സർവീസ്= ആയി തീർന്നോ എന്നു അവർ സ്വയം ചിന്തിക്കണം. നമ്മൾ പറയാറില്ലേ, പശുവിനു ഒരു പശുത്വമുണ്ട്, പുലിക്ക് ഒരു പുലിത്വമുണ്ട്. പശു പുലിയെപ്പോലെ ആകാനും പാടില്ല. പുലി പശുവിനെപ്പോലെ ആകാനും പാടില്ല. മുഖ്യമന്ത്രി എന്ന പുലി പുലിയുടെ എല്ലാ ഭാവത്തോടെയും വാഴുന്നു. അപ്പോൾ എല്ലാവരും ഇഷ്ടപ്പെടുന്നു. ദിവ്യ ഒരു IAS പുലി ആകേണ്ടതാണ്. പക്ഷെ നിർഭാഗ്യവശാൽ അവർ പശുവനെപ്പോലെയായി.






