കണ്ണൂര്‍: സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശം. കണ്ണൂര്‍ മാടായിയില്‍ കനത്ത കാറ്റിലും മഴയിലും കൂറ്റന്‍ പന്തല്‍ തകര്‍ന്നുവീണു. മാടായി ഫെസ്റ്റിനായി മാടായിപ്പാറയില്‍ നിര്‍മിച്ചിരുന്ന പന്തലാണ് തകര്‍ന്നുവീണത്. കോഴിക്കോട് വടകര വില്ല്യാപ്പള്ളിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിനു മുകളിലേക്ക് തെങ്ങ് വീണ് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. കുന്നുമ്മായിന്റെ വിട മീത്തല്‍ പവിത്രന് ആണ് മരിച്ചത്. ഉരുള്‍പൊട്ടല്‍ ഭീതിയെത്തുടര്‍ന്ന് വിലങ്ങാട് മഞ്ഞച്ചീളിയില്നിന്നും 9 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു.






