മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ റിമാൻഡിലായിരുന്ന ഭർത്താവ് സിറാജുദ്ധീന് ജാമ്യം ലഭിച്ചു. പ്രതിക്ക് മുൻ ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തതും പ്രതിയെ കസ്റ്റഡിയിൽ നിർത്തി വിചാരണ ചെയ്യണമെന്ന് പ്രോസിക്യൂഷൻ ആവശ്യമുന്നയിക്കാത്തതും പരിഗണിച്ചായിരുന്നു ജാമ്യം അനുവദിച്ചത്. മഞ്ചേരി ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
പെരുമ്പാവൂര്‍ സ്വദേശിയായ അസ്മ തന്റെ അഞ്ചാമത്തെ പ്രസവത്തിനിടെയാണ് മരണപ്പെട്ടത്. ഭര്‍ത്താവ് സിറാജുദ്ദീന്‍ അസ്മയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കാന്‍ തയ്യാറായില്ല. അമിത രക്തസ്രാവമായിരുന്നു മരണകാരണമെന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്മാര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. പിന്നാലെ അസ്മയുടെ ബന്ധുക്കളുടെ പരാതിയിലാണ് സിറാജുദ്ധീനെതിരെ കേസെടുത്തത്.






