ന്യൂഡല്‍ഹി: ബലാത്സംഗ കേസിൽ അപൂർവ്വ വിധിപ്രസ്താവനയുമായി സുപ്രീംകോടതി. നാല്‍പത് വയസ്സുള്ള സ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ 23കാരനായ പ്രതിക്ക് ഇടക്കാല ജാമ്യം നല്‍കി കൊണ്ടായിരുന്നു വിധി പ്രസ്താവന. രണ്ട് കൈയ്യും ചേര്‍ന്നാലേ കയ്യടിക്കാനാകൂവെന്ന് പരാതിക്കാരിയെ വിമര്‍ശിച്ച് കോടതി വിധി പറഞ്ഞു.
ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. പ്രതി ഒന്‍പതുമാസമായി ജയിലിലാണെന്നും കുറ്റം തെളിയിക്കാനായില്ലെന്നും ചൂണ്ടിക്കാണിച്ചാണ് ജാമ്യം അനുവദിച്ചത് പരാതിക്കാരിക്ക് 40 വയസ്സുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി അവര്‍ കൊച്ചുകുട്ടിയല്ലെന്നും നിരീക്ഷിച്ചു.
എന്തടിസ്ഥാനത്തിലാണ് യുവാവിനെതിരെ ബലാത്സംഗക്കുറ്റത്തില്‍ കേസെടുത്തതെന്ന് ഡല്‍ഹി പൊലീസിനോടും കോടതി ചോദിച്ചു. ഇടക്കാലജാമ്യമുള്ളപ്പോള്‍ പരാതിക്കാരിയെ ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്ന് യുവാവിനോട് കോടതി നിര്‍ദേശിച്ചു.






