ഡൽഹി: സിന്ദൂരം ഇന്ന് ഇന്ത്യയുടെ ശക്തിയുടെ പ്രതീകം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീശക്തിയുടെ പ്രതീകമാണ് ഓപ്പറേഷൻ സിന്ദൂറെന്നും ഓപ്പറേഷൻ സിന്ദൂർ ഇനി ഇന്ത്യയുടെ നയം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭൂമി ചുറ്റിവന്ന വനിതാ നാവിക ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞു.
ഭീകരരെയും അവരെ സഹായിക്കുന്നവരെയും വീട്ടിൽ കയറി വകവരുത്തും. ബിഎസ്എഫിന്‍റെ അതിർത്തി സംരക്ഷണ ദൗത്യത്തിന് നിരവധി വനിതകൾ നേതൃത്വം നല്കി സേനകളിൽ സ്ത്രീകളുടെ സാന്നിധ്യം ഉയർത്തും. അതേസമയം പാകിസ്താൻ നടത്തിയ ശക്തമായ ഷെല്ലാക്രമണത്തിന് തിരിച്ചടി നൽകിയ അതിർത്തി സുരക്ഷാ സേനയെ പ്രകീർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി.






