സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: 13 ലക്ഷം രൂപ തട്ടിയെടുത്ത പ്രതികൾ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ഓൺലൈൻ ഷെയർ ട്രേഡിങ് കമ്പനിയുടെ പേരിൽ 13.6 ലക്ഷം രൂപ തട്ടിയ സംഘത്തിലെ രണ്ടു പേർ പിടിയിൽ. മാവേലിക്കര പെരുമ്പാവൂർ മാറമ്പിള്ളി സ്വദേശികളായ കെ അസീസ് (48), വി എസ് മുഹമ്മദ് ആഷിഖ് (21) എന്നിവരെയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. മാവേലിക്കര സ്വദേശിനിയിൽ നിന്നാണ് ഇരുവരും ലക്ഷങ്ങൾ തട്ടിയെടുത്തത്.

സ്വകാര്യ കമ്പനിയുടെ പ്രതിനിധിയായി ആൾമാറാട്ടം നടത്തി സമൂഹ മാധ്യമം വഴി ബന്ധപ്പെട്ടാണ് പ്രതികൾ തട്ടിപ്പു നടത്തിയത്. കഴിഞ്ഞ ഏപ്രിൽ മുതൽ അമേരിക്കൻ കമ്പനിയുടെ പ്രതിനിധിയാണെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ആഷിഖ് ഇത്തരത്തിൽ 13 ലക്ഷം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലായി നിന്ന് കൈപ്പറ്റിയിട്ടുണ്ടെന്ന്‌ പോലീസിനോട് പറഞ്ഞു.

ഇയാളുടെ പക്കൽ നിന്നു പലരുടെ പേരിലുള്ള 10 എടിഎം കാർഡുകളും ഒരു മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തു. ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ് പി ജോർജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags :

Greeshma Celine Benny

Recent News

Advertisement