ന്യൂഡല്‍ഹി: അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കാലുകുത്തുന്ന ആദ്യ ഇന്ത്യന്‍പൗരനെന്ന നേട്ടം സ്വന്തമാക്കാൻ ശുഭാംശു ശുക്ല.
ആക്സിയം-4 പേടകം ഫ്‌ലോറിഡയിലെ കെന്നഡി സ്‌പെയ്സ് സെന്ററില്‍നിന്ന് ജൂണ്‍ എട്ടിന് കുതിക്കും. ഇന്ത്യന്‍ സമയം വൈകീട്ട് 6.41 മുന്‍പാകും ഡ്രാഗണ്‍ ബഹിരാകാശവാഹനത്തിന്റെ വിക്ഷേപണം.
ആക്സിയം-4 ദൗത്യത്തിന്റെ പൈലറ്റാണ് ശുഭാംശു ശുക്ല. 1984-ല്‍ റഷ്യയുടെ സോയൂസ് പേടകത്തില്‍ ബഹിരാകാശത്തെത്തിയ രാകേഷ് ശര്‍മയ്ക്കുശേഷം ആദ്യമായി ബഹിരാകാശത്തെത്തുന്ന ഇന്ത്യന്‍ പൗരനാകും ശുഭാംശു. കമാന്‍ഡറായ യുഎസ് ബഹിരാകാശസഞ്ചാരി പെഗ്ഗി വിറ്റ്സണടക്കം മൂന്നുപേര്‍കൂടി ദൗത്യത്തിന്റെ ഭാഗമാണ്. അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കഴിയുന്ന 14 ദിവസവും ഭക്ഷണവും പോഷകവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളാകും ശുഭാംശു നടത്തുന്നത്. 550 കോടിരൂപയാണ് ആക്സിയം -4 ദൗത്യത്തിനായി ഐഎസ്ആര്‍ഒ മുടക്കുന്നത്.
Content: Shubhamshu Shukla’s space mission on June 8






